കാട്ടുതീ അണയ്ക്കാന്‍ തടവ് പുള്ളികളും; ദുരന്തമുഖത്ത് സേവന തത്പരരെ നിയോഗിച്ച് അധികൃതര്‍

ന്യൂയോര്‍ക്ക്: ജയില്‍പുള്ളികളെ പല കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉപയോഗിക്കാറുണ്ട്. അവരുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്ന സംവിധാനം പോലും പല രാജ്യങ്ങളിലും നിലവിലുണ്ട്. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തടവ് പുള്ളികളുടെ സേവനം വളരെ വലുതാണ്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീ അണയ്ക്കന്‍ അഗ്‌നിശമന സേനയ്‌ക്കൊപ്പം തടവുപുള്ളികളും കൂടിയതാണ് പശ്ചാത്തലം.

കാലിഫോര്‍ണിയ സെന്‍ട്രല്‍ ജയിലിലെ രണ്ടായിരത്തോളം വരുന്ന തടവുപുള്ളികളാണ് അഗ്‌നിശമന സേനയ്‌ക്കൊപ്പമുള്ളത്. കൊടും കുറ്റവാളികളല്ലാത്തവരും സാമൂഹ്യ സേവനങ്ങളില്‍ തല്‍പരരുമായ തടവുപുള്ളികളെയാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. 14,000 അഗ്‌നിശമന സേനാംഗങ്ങളാണ് കാട്ടുതീ അണയ്ക്കുന്നതിനായി രംഗത്തുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തടവുകാര്‍ക്ക് പ്രതിഫലമായി മണിക്കൂറിന് ഒരു ഡോളറും ശിക്ഷയില്‍ ഇളവും ലഭിക്കും, അതേസമയം, ശക്തമായ കാറ്റുള്ളതിനാല്‍ തന്നെ തീ അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നുണ്ട്. 1217 ചതുരശ്ര കിലോമീറ്ററിലാണ് ഇപ്പോള്‍ കാട്ടുതീ പടര്‍ന്നിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോഴത്തേത്.

Top