എല്‍ഡിഎഫിന് മുന്നേറ്റം; നേമത്തും പാലക്കാടും ബിജെപി മുന്നില്‍..

തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിന് മുന്നേറ്റം.സിപിഐഎം: 36, സിപിഐ 8, കോണ്‍ഗ്രസ് 18, മുസ്ലീംലീഗ് 8, ബിജെപി 1 എന്നിങ്ങനെയാണ് ഔദ്യോഗിക കണക്കുകള്‍.നേമത്തും പാലക്കാടും തൃശ്ശൂരിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. മലപ്പുറത്ത് എല്‍ഡിഎഫ് നാലിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാട് ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതിനൊപ്പം തന്നെയാണ്. കൊല്ലത്ത് ആറ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും അഞ്ചിടത്ത് യു‍ഡിഎഫും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് വലിയ നേട്ടമുണ്ടാക്കിയ കരുനാ​ഗപ്പള്ളി, ചവറ, കൊട്ടാരക്കര, കുന്നത്തൂര്‍, കുണ്ടൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്.

<p>കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് ശേഷം രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെണ്ണിത്തുടങ്ങിയ സമയം മുതൽ ഫലം മാറി മറിയുകയാണ് പാലായിൽ. ആവേശകരമായ മത്സരത്തിൽ ഏറിയും കുറഞ്ഞും ഒപ്പത്തിനൊപ്പമെത്തിയും ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയും യുഡിഎഫ് പാളയത്തിലെത്തി പാലായിൽ മത്സരിക്കുന്ന മാണി സി കാപ്പനും ലീഡ് നില മാറ്റി മറിക്കുകയാണ്. നിലവില്‍ മാണി സി കാപ്പന്‍ വലിയ ലീഡ് ഉയര്‍ത്തി ഇരിക്കുകയാണ്. എല്‍ഡിഎഫ് സ്വാധീന മേഖലകളിലും കാപ്പന്‍ മുന്നേറുകയാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top