എൽഡിഎഫ് ആദ്യം വിഎസിനെ ശരിയാക്കി; വി.എം സുധീരൻ

സ്വന്തം ലേഖകൻ

എൽ.ഡി.എഫ് വന്നാൽ എല്ലാം ശരിയാകും എന്ന പ്രചരണ വാചകത്തെക്കുറിച്ച് നേരത്തെ തന്നെ ഞാനഭിപ്രായപ്പെട്ടത് എല്ലാവരും ഓർക്കുമെന്ന് കരുതുന്നു.
‘എൽ.ഡി.എഫ് വന്നാൽ ആദ്യം ശരിയാക്കുന്നത് വി.എസ്സിനെ ആയിരിക്കും’ ഇങ്ങനെ ഞാൻ പറഞ്ഞപ്പോൾ അത് ഉൾക്കൊള്ളാതിരുന്നവർക്കും ഇപ്പോഴത് ബോധ്യമായി കാണുമെന്ന് കരുതുന്നു.
കേരളം മുഴുവൻ ഓടിനടന്ന് എൽ.ഡി.എഫിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണം വി.എസ് നയിച്ചപ്പോൾ അദ്ദേഹത്തിൽ കാണാതിരുന്ന ‘പ്രായകൂടുതലും ആരോഗ്യപ്രശ്‌നങ്ങളും’ ഇപ്പോൾ കണ്ടെത്തിയ സഖാവ് യെച്ചൂരിയുടെ ഉന്നം വി.എസിനെ ഒഴിവാക്കാൻ തന്നെയാണെന്ന യാഥാർത്ഥ്യം ആർക്കാണ് മനസിലാകാത്തത്.
ഫിദൽ കാസ്‌ട്രോ പട്ടം നൽകി ഇനി വി.എസിന് വിശ്രമമാണ് അഭികാമ്യം എന്ന സന്ദേശം യെച്ചൂരി നൽകിയതോടെ ”എല്ലാം ശരിയായി”.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top