കണ്ണൂർ :ലീഡർ കെ കരുണാകരന്റെ കരുണാകരന്റെ പത്താം ചരമവാര്‍ഷിക ദിനത്തിൽ കണ്ണൂരിലെ കോൺഗ്രസുകാരും പൊതുജനവും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് .കെ കരുണാകരന്റെ പേരില്‍ ചിറക്കല്‍ സ്‌കൂള്‍ വാങ്ങാന്‍ നടപടി തുടങ്ങിയത് എന്തായി ? ചെറുപുഴയിലെ പോലെ വിവിവാദമായ ഒരു കുംഭകോണം ആയിരുന്നില്ലേ ഇതും ? എങ്ങനെയാണ് ആ സ്‌കൂൾ സിപി.എമ്മിന്റെ കൈവശം എത്തിച്ചെർന്നത് ?2010ല്‍ കെ കരുണാകരന്റെ മരണത്തിനുശേഷമാണ് കെപിസിസി വര്‍ക്കിങ് ചെയര്‍മാന്‍ കെ സുധാകരന്‍ എംപി ചെയര്‍മാനായി ലീഡര്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചത്.
കോൺഗ്രസ്സ് പ്രവർത്തകരുടെ വികാരമായ യശ്ശശരീരനായ ലീഡർ കെ.കരുണാകരന്റെ പേരു പറഞ്ഞ് ട്രസ്റ്റുണ്ടാക്കി ലീഡർ പഠിച്ച ചിറക്കൽ രാജാസ് ഹൈസ്ക്കൂൾ വിലക്കെടുത്ത് അവിടെ എഡ്യുക്കേഷൻ ഹബ്ബ് ഉണ്ടാക്കുവാണെന്ന് പച്ചകള്ളം പറഞ്ഞ് വിദേശമലയാളികളിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായി പല പത്രങ്ങളിലും വാർത്ത വന്നു. ഗൾഫ് നാടുകളിൽ പോയി ഈ കൂട്ടർ പിരിച്ചെടുത്ത തുക നീയമാനുസൃതം ആയിരുന്നോ ഇന്ത്യയിൽ എത്തിച്ചിട്ടുള്ളത്. ആ പണപ്പിരിവിന് നേതൃത്വം കൊടുത്ത കോൺഗ്രസ്സ് നേതാക്കന്മാർക്കെതിരെ എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തണം എന്നാണു സേവ് കോൺഗ്രസ് എന്ന പേരിൽ കോൺഗ്രസുകാർ ആവശ്യപ്പെടുന്നത് .
ഇരുപത്തിരണ്ട് കോടിയോളം രൂപ ഈ ട്രൂസ്റ്റിനുവേണ്ടി പിരിച്ചെടുത്തു എന്നാണ് പത്രങ്ങളിലൂടെ പുറത്ത് വന്നിരുന്നത് .ലീഡർ ശ്രീ കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റിനുവേണ്ടി പിരിച്ചെടുത്ത തുകയും ചില വഴിച്ച തുകയും അതുമായി ബന്ധപ്പെട്ട മുഴുവൻ കണക്കുകളും സുതാര്യമായ ഓഡിറ്റിങ്ങിന് വിധേയമാക്കാൻ KPCC പ്രസിഡന്റ് കുപ്പായം തുന്നി വെച്ചവർ തായ്യാറാകണം എന്നും സേവ് കോൺഗ്രസുകാർ പറയുന്നു.
ഇന്ന് ചിറക്കൽസ്ക്കൂൾ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ കൈയിലാണെന്നതാണ് സത്യം. സിപിഎം വിരുദ്ധത വാക്കുകളിൽ മാത്രം പ്രചരിപ്പിച്ച് അണികളെ ത്രസിപ്പിക്കുന്നവർ ഈ രാജാസ് സ്കൂൾ സിപിഎമ്മിന്റെ കൈകളിലെത്തിക്കാൻ കണ്ണൂരിലെ ചില കോൺഗ്രസ് കോക്കസ് ശ്രമിച്ചു എന്നും ആരോപണം ഉയർത്തുന്നുണ്ട്. പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ വികാരം ഇളക്കിവിട്ട് മാർക്സിസ്റ്റ് വിരോധികളാക്കുമ്പോഴും മൺമറഞ്ഞ കോൺഗ്രസ്സ് നേതാക്കളുടെ പേരിൽ പോലും കോടിക്കണക്കിന് രൂപ പോക്കറ്റിലാക്കിയ നേതൃത്വത്തെ ഓർത്ത് യഥാർത്ഥ കോൺഗ്രസ്സുകാർ ലജ്ജിക്കേണ്ടിയിരിക്കുന്നു എന്നും സേവ് കോൺഗ്രസുകാർ ആരോപിക്കുന്നു .
ചെറുപുഴയില്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ വെട്ടിപ്പും കരാറുകാരന്റെ മരണത്തിലേക്കു നയിച്ച ക്രൂരതകളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ആ കുഭകോണം കോൺഗ്രസ് കോട്ടയായ ചെറുപുഴ പഞ്ചായത്ത് സിപിഎമ്മിന്റെ കൈകളിൽ എത്തിച്ച് എന്നും പ്രവർത്തകർ ആരോപിക്കുന്നു . ചിറക്കൽ രാജാസ് സ്‌കൂളിന്റെ പേരിൽ പിരിച്ചെടുത്ത തുകയെപ്പറ്റി എൻഫോഴ്‌സ്‌മെന്റ് അന്വോഷിക്കണമെന്ന് സേവ് കോൺഗ്രസ് ആവശ്യപ്പെട്ടു .