അമൃതാനന്ദമയി മഠത്തിലെത്തിയ വിദേശവനിതയുടെ തിരോധാനം;ഹേബിയസ് കോര്‍പ്പസ് ഹര്‍ജി

കൊച്ചി:തിരുവനന്തപുരം പോത്താന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍നിന്നു കാണാതായ അമൃതാനന്തമയി ഭക്തയായ ലിഗ സ്‌ക്രോമിനെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി.വനിതയുടെ തിരോധാനത്തില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി യുവതിയുടെ ബന്ധുക്കള്‍ ആണ് എത്തിയിരിക്കുന്നത് . മാനസിക പിരിമുറുക്കത്തിനു ചികില്‍സയ്ക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയ ലാത്വിയ സ്വദേശിനി ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്. സംഭവത്തില്‍ സഹോദരി ലില്‍സിയാണു ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു.

ഇവരുടെ ഭര്‍ത്താവിന്റേയും സഹോദരിയുടേയും ഹര്‍ജിയില്‍ ഡി.ജി.പിയുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ വിദേശ വനിതയായ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ താമസിക്കാനെത്തിയ ശേഷം ‘അപ്രത്യക്ഷയായ’ വിദേശഭക്തയാണെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നത്. അയര്‍ലന്‍ഡ് സ്വദേശിനിയുടെ ലീഗയുടെതെന്ന് സംശയിക്കുന്ന മൃതദേഹം കുളച്ചിലാണ് പോലീസ് കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലിഗയെ കാണാതായി എന്ന പരാതി വന്നതിനു രണ്ടാം ദിവസമാണ് കുളച്ചിലില്‍ അജ്ഞാതായായ വിദേശ വനിതയുടെ മൃതദേഹം പൊങ്ങിയത്.എന്നാല്‍ ഇത് ലിഗയുടേതല്ലെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു. അയര്‍ലന്‍ഡ് സ്വദേശിയായ യുവതിയെ മാര്‍ച്ച് 14 മുതലാണ് കാണാതായത്. അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാനായാണ് കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നതോടെയാണ് വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലും ഇവര്‍ എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്.

കഴിഞ്ഞ മാര്‍ച്ച് 14 ന് പോത്തന്‍കോട്ടുനിന്നും കോവളത്തേക്ക് ലീഗ ഓട്ടോറിക്ഷയില്‍ പോയതിനുശേഷമാണ് ഇവരെ കാണാതായതെന്ന് സഹോദരി പറഞ്ഞു. ഇവര്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണോ, പാസ്പോര്‍ട്ടോ എടുത്തിരുന്നില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.പൊലീസിന്റെ അന്വേഷണത്തില്‍ പോത്തന്‍കോടുനിന്ന് യുവതി ഓട്ടോയില്‍ കയറിപ്പോയതായി കണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നു. യുവതി കയറിയ ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി ബീച്ചിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടതെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോവളത്തെ ബീച്ചിലും പരിസരത്തും കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ മുമ്പ് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.എന്നാല്‍ ഇതിനു പിന്നാലെ ലിഗയുടെ ഭര്‍ത്താവ് ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. എന്നിട്ടും ലിഗയെ കണ്ടെത്താന്‍ സാധിച്ചില്ല. കാണാതായ ഭാര്യയെ തേടി തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററടക്കം ഒട്ടിച്ചെങ്കിലും ഭര്‍ത്താവ് ആന്‍ഡ്രുവിന് നിരാശയായിരുന്നു ഫലം. അന്വേഷണം എങ്ങുമെത്താതെ നിന്നതോടെയാണ് ഹേബിയസ് കോര്‍പ്പസ് റിട്ടുമായി ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

Top