ലിസിയും പ്രിയദര്‍ശനും വീണ്ടും വിവാഹിതരാകുന്നു; താര ദമ്പതികളുടെ ജീവിതത്തില്‍ അപ്രതീക്ഷിത ക്ലൈമാക്‌സ്

 

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തി താമസിച്ചിരുന്ന ഇരുവരും അടുത്ത ഡിസംബറില്‍ വീണ്ടും വിവാഹിതരാകുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇരുവരും തമ്മിലുള്ള ഉടക്ക് മാറിയതോടെ രണ്ടുപേരും വിവാഹവും വിവാഹമോചനവും നടത്തിയ ഡിസംബര്‍ മാസം തന്നെ വീണ്ടും വിവാഹത്തിനു തെരഞ്ഞെടുക്കണമെന്നാണ് ഒരു ജോത്സ്യന്റെ പ്രവചനമെത്രെ അത് കൊണ്ട് തന്നെ ഡിസംബറില്‍ വീണ്ടും ഇവര്‍ വിവാഹിതരാകും.

hqdefaultഡിസംബര്‍ 13, ഡിസംബര്‍ ഒന്ന് എന്ന് തീയതികളാണ് വിവാഹത്തിനായി കണ്ടെത്തിയിരിക്കുന്നത.് എന്തായാലും മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച താര ദമ്പതികളുടെ വേര്‍പിരിയലിന് അപ്രതീക്ഷിത ക്ലൈമാകസാണ് ഉണ്ടായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിയിലൂടെ വിവാഹം മോചനം നേടിയതിനു ശേഷവും ലിസിയെ കുറിച്ച് നല്ല വാക്കുകള്‍ മാത്രമാണ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്. ഒരു തിരിച്ചുവരവിന്റെ പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു. എന്തായാലും പുറത്ത് വരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇരുവരും പുതിയ സന്തോഷകരമായ ജീവിതത്തിലേയ്ക്ക് കടക്കട്ടെ എന്നാണ് സുഹൃത്തുക്കളുടെ പ്രാര്‍ത്ഥന.2014 ഡിസംബര്‍ ഒന്നാംതീയതി ഇരുവരും നിയമപ്രകാരം വിവാഹമോചനം നേടയത്.
പ്രിയദര്‍ശനും ലിസിയും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് പറഞ്ഞുകേട്ടത്.

അതില്‍ ഒന്ന് ഒരു ജ്യോത്സ്യപ്രവചനമാണ് പോലും. പ്രിയദര്‍ശന്റെ ജീവന്‍ രക്ഷിക്കുന്നതിനും കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതിനും പ്രിയദര്‍ശനും ലിസിയും തല്‍ക്കാലം വേര്‍പിരിയണമെന്നും രണ്ടുവര്‍ഷം കഴിഞ്ഞ് ഇരുവരും വീണ്ടും വിവാഹിതരായി സന്തോഷത്തോടെ ജീവിക്കണമെന്നും പ്രമുഖനായ ഒരു ജ്യോത്സ്യന്‍ പറഞ്ഞുപോലും! ഇക്കാര്യം പ്രിയന്‍ അറിയാന്‍ പാടില്ലെന്നും കൂടി പറഞ്ഞു ഫലിപ്പിച്ചിരുന്നു. ജ്യോത്സ്യന്‍ പറഞ്ഞതുപോലെ ലിസി അക്ഷരംപ്രതി അനുസരിച്ചു.ലിസി വേര്‍പിരിഞ്ഞപ്പോഴാണ് പ്രിയന്റെ സ്‌നേഹം മുഴുവനായും ലിസിക്കു മനസിലായത്. ലിസിയില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു പോലും പ്രിയദര്‍ശന്‍ തുറന്നുപറഞ്ഞുകഴിഞ്ഞു…

Top