ഇരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്‌ജ് സ്വാധീനം: എല്‍.ഡി.എഫിന്‌ മുന്നേറ്റം.ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ പി.സി ജോര്‍ജ്‌ജ് തന്റെ സ്വാധീനം തെളിയിച്ചു. യു.ഡി.എഫിന്റെ വന്‍ സ്വാധീനമുള്ള പ്രദേശത്ത്‌ എല്‍.ഡി.എഫിന്‌ 13 സീറ്റുകള്‍ ലഭിച്ചു. യു.ഡി.എഫിന്‌ 11 സീറ്റുകള്‍ മാത്രം നേടാനേ സാധിച്ചൊള്ളു. എസ്‌.ഡി.പി.െഎ 4 സീറ്റ്‌ നേടി. അതേസമയം എസ്‌.ഡി.പി.ഐയുടെ പിന്തുണയില്ലാതെ ഭരിക്കാന്‍ ഇടത്‌പക്ഷത്തിന്‌ സാധിക്കില്ല.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുസ്ലീം ലീഗിന്റെ കൈക്കുള്ളിലായിരുന്ന ഈരാറ്റുപേട്ട നഗരസഭയിലാണ്‌ ഇപ്പോള്‍ എല്‍.ഡി.എഫ്‌ മുന്നിട്ട്‌ നില്‍ക്കുന്നത്‌.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആര്‍ക്കും കേവലഭൂരിപക്ഷമില്ല. എല്‍ഡിഎഫ് 42 സീറ്റുകളും ബിജെപി 34 സീറ്റുകളും നേടി. 21 സീറ്റുകളില്‍ മാത്രം വിജയിച്ച യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബിജെപി കനത്ത മുന്നേറ്റമാണ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയ ബിജെപി ഇത്തവണ 34 സീറ്റുകളിലാണ് വിജയിച്ചത്.എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സി ജയന്‍ബാബു പരാജയപ്പെട്ടു.2010ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 51 സീറ്റുകളും യുഡിഎഫിന് 41 സീറ്റുകളും ബിജെപിക്ക് ആറ് സീറ്റുകളുമാണ് ലഭിച്ചത്.

Top