മധുര: ആള്‍ക്കൂട്ടത്തില്‍ പെട്ടെന്നൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഒരു ലോറി. മദംപൊട്ടിയ ആനയെ പോലെയായിരുന്നു കുറേ സമയം മധുര ഡിണ്ടിഗല്‍ ഹൈവേയില്‍ ലോറി. ഹൈവേയില്‍ വച്ച് ഒരു മിനി ലോറി അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. അപകടത്തെത്തുടര്‍ന്ന് നിര്‍ത്താനാകാതെ ലോറി വട്ടം കറങ്ങാന്‍ തുടങ്ങി. അപകടത്തിന്റെ ആഘാതത്തില്‍ ആക്‌സിലേറ്റര്‍ സ്റ്റക്കായതും മുന്‍ വീല്‍ വളഞ്ഞു പോയതുമാണ് കാരണം. ഈ സമയം ലോറിയില്‍ ഡ്രൈവറുണ്ടായിരുന്നില്ല. വട്ടം കറങ്ങിക്കൊണ്ടിരുന്ന ലോറിയെ പിടിച്ചു നിര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. ഒടുവില്‍ കുറെ പ്രാവശ്യം ഇങ്ങനെ കറങ്ങിയ ശേഷം ലോറി തനിയെ നില്‍ക്കുകയായിരുന്നു.എന്തായാലും ഹൈവേയില്‍ ലോറി ഇടഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹൈവേയിലെ യാത്രക്കാരില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.



