വിദ്യാർഥികളില്ലാത്ത ക്ലാസ് മുറിയിൽ അധ്യാപകന്റെയും ടീച്ചറുടെയും കെട്ടിപിടിക്കലും, ഉമ്മവയ്ക്കലും;ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായി

മാതൃകയാകേണ്ട അധ്യാപകന്റെയും ടീച്ചറുടെയും പ്രേമസല്ലാപം പൊളിച്ചടുക്കി വിദ്യാത്ഥികൾ .പ്രണയം മൂത്ത് വിദ്യാർഥികളില്ലാത്ത ക്ലാസ് മുറിയിൽ അധ്യാപികയും അധ്യാപകനും ചുംബിക്കുകയും കെട്ടിപ്പിടിച്ച്‌ വാരിപ്പുണരുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ കുട്ടികൾ എടുത്ത് പുറത്തിട്ടു . സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള സഞ്ചേലി തലുകയിലാണ് സംഭവം. വീഡിയോ വൈറലായതോടെ പരാതിയുമായി പ്രദേശത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തി. സംഭവത്തില്‍ ജില്ല വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ശനിയാഴ്ചയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ഭമന്‍ വില്ലേജില്‍ സ്ഥിതിചെയ്യുന്ന സ്‌കൂളിലെ ക്ലാസ്‌റൂമില്‍ വെച്ച്‌ ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം. വീഡിയോയിലെ അധ്യാപികയുടെയും അധ്യാപകന്റെയും പേരുകള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞുവെന്നും എന്നാല്‍ ഇത് പുറത്ത് വിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് ഓഫീസര്‍ പറഞ്ഞു.

വീഡിയോയില്‍ കമിതാക്കളുടെ മുഖം വ്യക്തമല്ലെന്നും, ക്ലാസില്‍ എവിടെയോ ഒളിപ്പിച്ച്‌ വെച്ചിരുന്ന മൊബൈല്‍ഫോണ്‍ ക്യാമറയിലൂടെയാണ് ഇത് പകര്‍ത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിപിഇഒയ്ക്ക് നിര്‍ദേശം നല്‍കിയെന്ന് ഓഫീസര്‍ പറഞ്ഞു. സംഭവത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Latest
Widgets Magazine