ക്രൈം ഡെസ്‌ക്
കൊൽക്കത്ത: തന്റെ അനിഷ്ടം തുറന്നു പറഞ്ഞ ആ പെൺകുട്ടിക്കു നഷ്ടമായത് സ്വന്തം ജീവിതമായിരുന്നു. കഞ്ചാവിന്റെ ലഹരിയിൽ അധ്യാപകരും സഹപാഠികളും നോക്കി നിൽക്കെ ആ യുവാവ് പെൺകുട്ടിയുടെ കഴുത്ത് അറക്കുകയായിരുന്നു. ക്രൂരതയുടെ പര്യായമായ കാമുകനെ പിടികൂടാൻ നോക്കിയെങ്കിലും സാധിച്ചില്ല. വോളിബോൾ താരമായ ഒൻപതാംക്ലാ്‌സ് വിദ്യാർഥിനിയാണ് പരിശീലനത്തിനിടെ കഴുത്തറുത്തു കൊല്ലപ്പെട്ടത്.
കൊൽക്കത്തയിലെ ബറാസത്തിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ സംഗീത എയ്ച് എന്ന ടീനയെയാണ് ആണ് യുവാവ് ദാരുണമായി കൊലപ്പെടുത്തിയത്.
മറ്റു വിദ്യാർത്ഥിനികൾക്കൊപ്പം സ്‌കൂൾ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടു നിൽക്കെ 19കാരനായ സുബ്രതാ സിംഗ് എന്ന യുവാവ് സംഗീതയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്ന. എന്നാൽ, അഭ്യർത്ഥന നിരസിച്ച സംഗീതയെ ആക്രമിക്കാൻ ശ്രമിച്ചു. പരിശീലകനായ സ്വപ്‌ന ദാസ് സംഗീതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഗ്രൗണ്ടിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി വീട്ടിലേക്ക് ഓടിയ സംഗീതയെ പിന്തുടർന്ന യുവാവ് വെട്ടിവീഴ്ത്തി.
ശരീരത്തിൽ നിരവധി തവണ വെട്ടിയ ഇയാൾ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ സംഗീതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദൃക്‌സാക്ഷികളായ വിദ്യാർത്ഥിനികളിൽ ചിലർ ബോധം കെട്ട് വീണു. പ്രതിയുടെ ചിത്രങ്ങൾ ഫെയ്‌സ്ബുക്കിൽ നിന്നും ലഭിച്ചതായും എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.


