എറണാകുളം: ജനകീയ കോടതിയില്‍ വിധി നേടാന്‍ അഴിമതി ആരോപണം നേരിട്ട മന്ത്രി കെ ബാബു ശ്രമിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ യുവരക്തം പാര്‍ട്ടിയിലെ വിധി തനിക്കനുകൂലമാക്കാനാണ് വിയര്‍ക്കുന്നത്. ബാബുവിനെതിരായ ജനവികാരത്തില്‍ വിജയം കൈവരിക്കാമെന്ന് ഇടതുമുന്നണി കരുതുമ്പോളും എം സ്വരാജിനെതിരെ ഒരു വിഭാഗം ഉയര്‍ത്തിയ വെല്ലുവിളി പരാജയ ഭീതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വിഎസിനെ ഏറ്റവുമധികം ക്രൂരമായ ഭാഷയില്‍ വെല്ലുവിളിക്കുകയും വിമര്‍ശിക്കുകയും ചെയ്ത യുവ നേതാവാണ് എം സ്വരാജ്. ഡിവൈഎഫ് നേതാവായിരിക്കേ പാര്‍ട്ടി സമ്മേളനത്തില്‍ വിഎസിനെതിര ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
വിവാദങ്ങള്‍ കെട്ടടങ്ങിയെങ്കിലും എം സ്വരാജ് മത്സരിക്കാനെത്തിയത് വിഎസിന്റെ കോട്ടയിലായതും വിധി. പാര്‍ട്ടി നിര്‍ദ്ദേശിച്ച ദിനേശ്മണിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പ്രദേശിക നേതൃത്വം അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് സ്വരാജിന് തൃപ്പൂണിത്തറയിലേയ്ക്ക് നറുക്ക് വീണത്. ജില്ലാ സെക്രട്ടറി രാജീവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യവും സംസ്ഥാന നേതൃത്വം നിരസിച്ചു. മണ്ഡലത്തില്‍ സ്വരാജിനെ പാര്‍ട്ടിയിലെ ഇരുവിഭാഗവും മനസില്ലാ മനസോടെയാണ് സ്വീകരിച്ചിരിക്കുന്നതെന്നര്‍ത്ഥം. വിഎസ് അച്യുതാനന്ദനെ രൂക്ഷമായി വിമര്‍ശിച്ച സ്വരാജിനെ പിന്തുണയക്കാന്‍ കഴിയില്ലെന്ന രഹസ്യ നിലപാടിലാണ് വിഎസ് വിഭാഗം.
ഇതോടെ മണ്ഡലത്തില്‍ വിഎസിനെ എത്തിച്ചും വിഎസ് ഫഌക്‌സുകള്‍ വച്ചും വിജയമുറപ്പിക്കാനാണ് സ്വാരാജ് ശ്രമം നടത്തുന്നത്. മണ്ഡലത്തില്‍ മുഴുവനും സ്വാരജും വിഎസും പിണറായിയും നില്‍ക്കുന്ന ഫഌകസുകളാണ്. ആദ്യ ഘടത്തില്‍ പിണറായി മാത്രമായിരുന്ന സ്വാരാജിന്റെ പോസ്റ്ററുകളില്‍ നിറഞ്ഞിരുന്നതെങ്കില്‍ സാഹചര്യം മോശമായതോടെ വിഎസിനെയും കൂട്ടി. ഏല്ലാകാലത്തും വിഎസിന്റെ ശക്തനായ വിമര്‍ശകനായിരുന്ന എം സ്വരാജ്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും വിഎസിനെതിരെ കടുത്ത ഭാഷയിലാണ് സ്വരാജ് വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടത്.
സംഭവം വിവാദമായതോടെ ഫേയ്‌സ് ബുക്കിലൂടെ മറുപടി പറഞ്ഞെങ്കിലും വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ സ്വാഭാവികമാണെന്ന നിലപാടാണ് സ്വരാജ് സ്വീകരിച്ചിരുന്നത്. പ്രത്യക്ഷത്തില്‍ വിഎസിനെ വിമര്‍ശിച്ചു എന്ന് സ്വയം സമ്മതിക്കുകയായിരുന്നു. വിഎസ് വിഭാഗത്തിന്റെ കോട്ടകളാണ് തൃപ്പുണിത്തമണ്ഡലത്തിലെ ചില ഭാഗങ്ങള്‍. ഇവിടെ സ്വാരാജിന്റെ പോസ്റ്റര്‍ പോലു പതിക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ വിഎസ് ഭക്തിയിലേക്ക് ചുവട് മാറാനാണ് സ്വരാജ് ശ്രമിക്കുന്നതെന്നാണ് മണ്ഡലത്തിലെ പ്രചരണങ്ങല്‍ വ്യക്തമാക്കുന്നത്.


