ആവേശമായി എം സ്വരാജിന്റെ തീം സോങ്; ഇതുവരെ കണ്ടത് ലക്ഷത്തിലധികം പേര്‍

കൊച്ചി: തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ തീം സോങ് വൈറലാകുന്നു.. കഴിഞ്ഞ ദിവസം പുറത്തിറക്കിയ തീം സോങ്ങാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വോട്ട് ഫോര്‍ എം സ്വരാജ് എന്ന ഫേസ്ബുക്ക് പേജില്‍ രണ്ടു ദിവസം കൊണ്ട് ഒരു ലക്ഷത്തി പതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്.രണ്ട് വീഡിയോ കള്‍ക്കുമായി അയ്യായിരത്തിലധികം ഷെയറും ലഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പു ഗാനങ്ങളുടെ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലാണ് ഇത്.

രാഷ്ട്രീയ പാട്ടുകളുടെ സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായിയാണ് ഈ പാട്ടിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. വലിയ അഭിനന്ദനങ്ങള്‍ ആണ് ടീം സ്വരാജിന് ലോകം മുഴുവനുള്ള സംഗീത പ്രേമികളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തീം സോങ്ിന് വലിയ സ്വീകാര്യത ലഭിച്ചതോടെ ഫീമെയില്‍ വേര്‍ഷനും സംഘാടകര്‍ പുറത്തിറക്കി.ഡോ. രാവുണ്ണി രചനയും രാജേഷ് അപ്പുക്കുട്ടന്‍ സംഗീതവും നിര്‍വ്വഹിച്ച ഗാനം സൂരജ് നമ്പ്യാട്ട് ആണ് പാടിയത്. നവാഗത പിന്നണി ഗായിക അപര്‍ണ്ണ ഷെബീര്‍ ആണ് ഫീമെയില്‍ വേര്‍ഷന്‍ ആലപിച്ചത്. ഫീമെയില്‍ വേര്‍ഷനും മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരത്തിലധികം പേരാണ് കണ്ടു കഴിഞ്ഞിട്ടുള്ളത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top