നിലമ്പൂരില്‍ എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും.മുസ്ലിം ലീഗിന്റെയും കുഞ്ഞാലിയുടേയും നാട്ടില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി. സ്വതന്ത്ര ലൈന്‍ വെടിഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരം കടുപ്പിക്കാന്‍ സിപിഎം.സര്‍പ്രൈസ് പ്രഖ്യാപനവുമായി സിപിഐഎം

തിരുവനന്തപുരം: നിലമ്പൂരിൽസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും. കുഞ്ഞാലിയുടെ മണ്ഡലത്തില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തിലേക്ക് എത്തുന്നത് വളരെ ആലോചനകള്‍ക്ക് ശേഷമാണ്. സ്വരാജ് മത്സര രംഗത്ത് എത്തിയതോടെ മണ്ഡലത്തില്‍ മത്സരം കടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ഡലമാണ് – എം വി ഗോവിന്ദന്‍ പറഞ്ഞു.പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും ഉയര്‍ന്ന് വന്ന് ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പി വി അന്‍വര്‍ ഇടത് സ്വതന്ത്രമായി മത്സരിച്ചു മുന്നണിയെ വഞ്ചിച്ചുവെന്നും യൂദാസിനെ പോലെ ഒറ്റുകൊടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.അന്‍വറിനുണ്ടായ ദയനീയ സാഹചസര്യം കുറച്ചു ദിവസങ്ങളായി കാണുന്നു. അന്‍വറിന് യുഡിഎഫിന്റെ കാലു പിടിക്കേണ്ട അവസ്ഥ ഉണ്ടായി – അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്- സിപിഎം മത്സരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. സഖാവ് കുഞ്ഞാലിയുടെ നാടാണ്. പിവി അൻവർ ഇടത് മുന്നണിയെ വഞ്ചിച്ചു. അൻവർ ഒറ്റുകൊടുത്തു . രാഷ്ട്രീയ യൂദാസാണ് അൻവർ. കാല് പിടിക്കുമ്പോ മുഖത്ത് ചളിവാരി എറിയുന്നു എന്നാണ് അൻവർ യുഡിഎഫിനെ കുറിച്ച് പറഞ്ഞത്. അൻവറിന്റെ ദയനീയ ചിത്രം കേരളം കാണുന്നുണ്ട്. രാഷ്ട്രീയ പോരാട്ടമാണെന്നും ​ഗോവിന്ദൻ പറഞ്ഞു. സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്. പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

Top