രഹനയുടെ മാറുതുറന്ന ചിത്രം നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്; മാറുതുറക്കല്‍ സമരവുമായി നിരവധിപ്പേര്‍ രംഗത്ത്

ഫറൂഖ് കോളേജിലെ അദ്ധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ കൂട്ടത്തിലാണ് മാറ് തുറക്കല്‍ സമരമെന്ന പേരില്‍ രണ്ട് യുവതികള്‍ രംഗത്തെത്തിയത്. ദിയ സന പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കിലില്ല. വിവാദ പോസ്റ്റിന് നേരെ സൈബര്‍ ലോകത്തു നിന്നും പച്ചതെറിവിളികളാണ് ഉയര്‍ന്നത്. ഇങ്ങനെ ആക്രമണങ്ങള്‍ ശക്തമായതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോസ്റ്റ് നീക്കം ചെയ്തത്. ഫെയ്‌സ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരം ആ ചിത്രങ്ങള്‍ നീക്കം ചെയ്യേണ്ടി വരികയായിരുന്നുവെന്ന് പോസ്റ്റ് ചെയ്ത ദിയ തന്നെ വ്യക്തമാക്കി. ചിത്രങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്യും എന്ന് അറിയിച്ചതോടെ ചിത്രം പിന്‍വലിച്ചുവെന്ന് ദിയ വ്യക്തമാക്കി. മാറു തുറക്കല്‍ സമരം എന്ന ഹാഷ്ടാഗോടെ നടിയും ആക്ടിവിസ്റ്റുമായ രഹനെയുടെ മാറ് തുറന്നുള്ള ചിത്രമാണ് ദിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നേരത്തേയും ഇത്തരം അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രഹന പ്രതിഷേധം നടത്തിയിരുന്നു. മാറുമറയ്ക്കാനുള്ള അവകാശം സമരം ചെയ്ത് നേടിയതാണ് മലയാളി സ്ത്രീകള്‍. ആ അവകാശപ്പോരാട്ടത്തെ റദ്ദുചെയ്യുന്നതല്ല തന്റെ മാറുതുറക്കല്‍ സമരമെന്ന് പ്രഖ്യാപിച്ചാണ് ദിയ പോസ്റ്റ് നല്‍കിയിരിക്കുന്നത്. ചൂഴ്‌ന്നെടുത്ത ബത്തക്കപോലെ എന്ന അദ്ധ്യാപകന്റെ പരാമര്‍ശത്തിന് മറുപടിയെന്നോണം മുറിച്ച ബത്തയ്ക്ക മാറിടങ്ങള്‍ക്ക് മുകളില്‍ പിടിച്ച ശേഷം മാറിടം അനാവൃതമാക്കി വത്തയ്ക്ക കൊണ്ട് മുഖംമറയ്ക്കുന്ന ദൃശ്യങ്ങളാണ് ദിയ പ്രതിഷേധ സൂചകമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളും സാമൂഹ്യപ്രവര്‍ത്തകയായ ദിയ സനയുടെ പോസ്റ്റും വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഇന്നലെ അധ്യാപികയും ആക്ടിവിസ്റ്റുമായ ആരതി എസ്എ ആണ് മാറുതുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തി. രഹനയുടെ മാറിടം തുറന്നു കാണിച്ചുള്ള ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ദിയ പോസ്റ്റ് ചെയ്തതെങ്കിലും പിന്നീട് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പേജ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയുമാണെന്നാണ് അറിയുന്നത്.

Top