സെക്‌സ് വര്‍ക്കേഴ്‌സിനു മാത്രമായി ഇന്ത്യയിലെ ആദ്യത്തെ സ്‌കൂള്‍ ​വീഡിയോ

ഇന്ത്യയില്‍ വേശ്യാവൃത്തി ഉപജീവനമാര്‍ഗ്ഗമാക്കിയവര്‍ക്കു മാത്രമായി ഒരു സ്‌കൂള്‍. അവര്‍ ബെറ്റര്‍ വേള്‍ഡ് എന്ന ചാനല്‍ അപ്പ്‌ലോഡ് ചെയ്ത വീഡിയോയില്‍ വേശ്യാവൃത്തി നയിക്കുന്നവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്‌കൂളിനെ കുറിച്ച് വിശദമാക്കുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലിയിലാണ് ഈ സ്‌കൂള്‍. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് മാര്‍ക്കറ്റ് ആണ് സാംഗ്ലിയിലുള്ളത്.

വിംബിള്‍ഡണ്‍ ഓഫ് ചെസ്സ് എന്നും ഇവിടം അറിയിപ്പെടുന്നു, സാംഗ്ലിയിലാണ് ഇന്ത്യയിലെ ആദ്യ സെക്‌സ് വര്‍ക്കേഴ്‌സ് സ്‌കൂള്‍ ഉള്ളത്.അവര്‍ ബെറ്റര്‍ വേള്‍ഡ് നടത്തിയ മത്സരത്തില്‍ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് ജനാര്‍ദ്ദന്‍ ചിക്കാന്നയാണ്. വായിക്കാനും എഴുതാനും ഗണിതവുമെല്ലാമാണ് ഇവിടെ പ്രധാനമായും പഠിപ്പിക്കുന്നത്. കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണമാണ് വേശ്യാവൃത്തിയിലേക്ക് വന്നതെന്ന് ഇവിടുത്തെ അന്തേവാസി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top