മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂരില്‍ ഒമ്പതുവയസുകാരനെ പ്രളയസമയത്ത് പുഴയിലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍. കുട്ടിയുടെ പിതൃസഹോദരന്‍ മുഹമ്മദാണ് അറസ്റ്റിലായത്. നാലാംക്ലാസ് വിദ്യാര്‍ഥിയുടെ മംഗലത്തൊടി അബ്ദുല്‍ സലീം-ഹസീന ദമ്പതികളുടെ മകനുമായ മുഹമ്മദ് ഷഹീനെയാണ് മുഹമ്മദ് പുഴയിലെറിഞ്ഞത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ചയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടയാറ്റൂർ മങ്കരത്തൊടി അബ്‌ദുൽസലാം – ഹസീന ദമ്പതികളുടെ മകനും എടയാറ്റൂർ ഡിഎൻഎം എയുപി സ്‌കൂൾ വിദ്യാർഥിയുമായ മുഹമ്മദ് ഷഹിനെയാണ് ആനക്കയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയത്.
മാതാപിതാക്കളില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് ഇയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഈ മാസം 13 മുതല്‍ ഷഹീനെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇയാള്‍ ഷഹീനെ പുഴയിലേക്ക് എറിയുകയായിരുന്നു. രണ്ടുലക്ഷം രൂപ കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് മുഹമ്മദ് പൊലീസിനോട് പറഞ്ഞു.
ഇക്കഴിഞ്ഞ 13ന് ആണ് ഷഹിനെ കാണാതായത്. പിതാവിന്റെ സഹോദരൻ സ്‌കൂളിനു സമീപത്തുനിന്ന് ബൈക്കിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ തടങ്കലിൽ വച്ച്, അബ്‌ദുൽ സലാമിന്റെ കൈവശമുള്ള പണം ആവശ്യപ്പെടാനായിരുന്നു നീക്കം. പകൽ മുഴുവൻ ബൈക്കിൽ കറങ്ങി. പുതിയ ഷർട്ട് വാങ്ങി, യൂണിഫോം മാറ്റി സ്‌കൂൾ ബാഗിലിട്ടു. സിനിമ കാണിച്ചും ഭക്ഷണം വാങ്ങിക്കൊടുത്തും രാത്രിയാക്കി രഹസ്യകേന്ദ്രത്തിലേക്കു മാറ്റാനായിരുന്നു നീക്കം. കുട്ടിയെ കാണാതായ വിവരം ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.ഇതറിഞ്ഞതോടെ ഇയാളുടെ ഹെൽമറ്റ് കുട്ടിയുടെ തലയിലേക്കു മാറ്റിയായി യാത്ര. പിടിക്കപ്പെടുമെന്ന് അറിഞ്ഞതോടെ അന്നുരാത്രി പത്തോടെ, ആനക്കയം പാലത്തിലെത്തിച്ച് പുഴയിലേക്കു തള്ളിയിടുകയായിരുന്നു. കാണാതായ സ്ഥലത്തുനിന്ന് 20 കിലോമീറ്റർ അകലെയാണിത്. തുടർന്ന് സ്‌കൂൾ ബാഗ് വലിച്ചെറിഞ്ഞു. 20 കിലോമീറ്ററിനുള്ളിലെ സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കിയതോടെ പൊലീസിനു വ്യക്തമായ സൂചന ലഭിക്കുകയായിരുന്നു. കുട്ടിയുടെ ബാഗ് കണ്ടതിനെത്തുടർന്ന് രണ്ടുദിവസം പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു.കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.


