രണ്ടു കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു; റൊമാന്റിക് പാട്ട്; മാളവിക ജയറാം പ്രണയത്തിലോ? ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

നടന്‍ ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുന്നത്. കാറിനുള്ളില്‍ നിന്നുമുള്ളൊരു ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. ആരുടേയും മുഖം കാണാത്ത ചിത്രത്തില്‍ രണ്ടു കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു. റൊമാന്റിക് പാട്ടിന്റെ അകമ്പടിയോടെയാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഇതോടെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി. അധികം വൈകാതെ ഇത് വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top