തിയറ്ററുകളെ ഇളക്കിമറിക്കാന്‍ വെടിക്കെട്ട് ഇന്നെത്തും

തൊടുപുഴ: തിയറ്ററുകളെ ഇളക്കിമറിക്കാന്‍ വെടിക്കെട്ട് ഇന്നെത്തും. ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണിക്കൃഷ്ണനും രചന നിര്‍വഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. 225 തിയറ്ററുകളില്‍ റിലീസ് ചെയ്യും.

വിഷ്ണുവും ബിബിനുമാണ് ഇതിൽ മുഖ്യ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. പുതുമുഖ നടി ഐശ്വര്യ അനില്‍കുമാറാണ് നായിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോകുലം ഗോപാലനും ബാദുഷ എന്‍.എമ്മും ഷിനോയി മാത്യുവുമാണ് നിര്‍മാതാക്കള്‍. ബാദുഷ സിനിമാസ്, ശ്രീഗോകുലം മൂവീസ്, പെന്‍ ആന്‍ഡ് പെപ്പര്‍ എന്നിവയുടെ ബാനറിലാണ് ചിത്രമെത്തുന്നത്. വെടിക്കെട്ട് 225 തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Top