പ്രണയം നടിച്ച് വലയിലാക്കും വിവാഹം കഴിക്കും പിന്നെ ബ്ലാക്‌മെയില്‍ ചെയ്ത് ലക്ഷങ്ങള്‍ തട്ടും; മലയാളി യുവാവിനെ പറ്റിയ സുന്ദരിയെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: വിവാഹം കഴിച്ച് പുരുഷന്‍മാരെ പറ്റിക്കുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി ജോസഫിന്റെ പരാതിയിലാണ് ദിണ്ഡിഗല്‍ പൊലീസ് 32 കാരിയായ ഫിനോമിനാള്‍ എന്ന യുവതിയെ അറസ്റ്റ് ചെയ്തത്. ആന്‍സി എന്ന പേരിലാണ് ഇവര്‍ അനൂപിനെ പരിചയപ്പെട്ടത്. ചെന്നൈയില്‍ അനൂപ് നടത്തുന്ന ട്രാവല്‍ ഏജന്‍സിയില്‍ പതിവായി ചെന്നിരുന്ന ഫിനോമിനാള്‍ ആനൂപുമായി അടുക്കുകയായിരുന്നു. കോട്ടയത്ത് വച്ച് ഇവര്‍ വിവാഹിതരാകുകയും ചെയ്തു.

എന്നാല്‍ ഫിനോമിനാള്‍ ഇത്തരത്തില്‍ പലരെയും പറ്റിച്ചിരുന്നതായി പിന്നീട് അനൂപ് കണ്ടെത്തുകയും ഇത് ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ അനൂപിനെ ഭീഷണിപ്പെടുത്തുകയും 50 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണ്ണവും ആവശ്യപ്പെടുകയും ചെയ്തു. താന്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ അനൂപ് പൊലീസില്‍ പരാതിപ്പെടുകയാരുന്നു. തമിഴ് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തുവരുകയായിരുന്നു ഫിലോമിനാള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുമ്പും നിരവധി പേരെ ഇവര്‍ വിവാഹം ചെയ്ത് പറ്റിച്ചതായി പൊലീസ് പറഞ്ഞു. മക്കള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലീസ് ഇവരെ അന്വേഷിച്ചുവരുകയായിരുന്നു. തേനിയില്‍ 2013ല്‍ നടന്ന ഒരു ജൂവലറി മോഷണ കേസിലും പൊലീസ് ഇവരെ അന്വേഷിച്ചുവരുകയായിരുന്നു.

Top