ലോകമെമ്പാടുമുള്ള മലയാളികളെ പറ്റിച്ചിരിക്കുന്നു മാരിയോ ജോസഫും ജിജി മാരിയോയും ജെറി പൂവക്കാലയുടെ ഫേസ്ബുക്ക് കുറിപ്പ്. ഇനിയും നിങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം തുടരുവാന്‍ യോഗ്യനല്ല. അത് ഒരു കമ്മിറ്റിയെ രൂപീകരിച്ചു പൂര്‍ത്തീകരിക്കുവാനുള്ള പ്രോജക്ട് കമ്മിറ്റി പൂര്‍ത്തീകരിക്കട്ടെ. ഒരു പ്രശ്‌നം വന്നപ്പോഴാണ് നിങ്ങള്‍ ഈ തട്ടിപ്പുകള്‍ പുറത്ത് പറഞ്ഞത്. മദ്യപിക്കുന്ന ഒരാള്‍ ധ്യാനം നടത്തുവാന്‍ യോഗ്യരല്ല. ജിജി അത് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കുകയെന്നും ജെറി പറയുന്നു.
ജെറി പൂവക്കാലയുടെ കുറിപ്പ് വായിക്കാം
മാരിയോയുടെ വീഡിയോ കണ്ടിരുന്നു. ഫിലോകാലിയയില്‍ നടന്ന തട്ടിപ്പുകള്‍ അദ്ദേഹം തുറന്നു പറയുന്നു. കോടികളുടെ അഴിമതി തുറന്നു കാട്ടുന്നു. പങ്കാളിയുടെ മദ്യപാനം തുറന്നു കാട്ടുന്നു. പങ്കാളിയുടെ വെര്‍ഷന്‍ നമ്മള്‍ കേട്ടിട്ടില്ല .ഓഫീസ് മുഴുവന്‍ മാരിയോയോടൊപ്പം വന്നു പറയുന്നു. കുടുംബം എന്ന സംവിധാനത്തിനു അവര്‍ യാതൊരു വിലയും നല്‍കിയില്ല എന്ന് മനസ്സിലാക്കുന്നു.
ലോകമെമ്പാടുമുള്ള മലയാളികളെ പറ്റിച്ചിരിക്കുന്നു. ഇതു ഒരു ക്രൈം തന്നെ ആണ്.
ഇനിയും നിങ്ങള്‍ ചാരിറ്റി പ്രവര്‍ത്തനം തുടരുവാന്‍ യോഗ്യനല്ല. അത് ഒരു കമ്മിറ്റിയെ രൂപീകരിച്ചു പൂര്‍ത്തീകരിക്കുവാനുള്ള പ്രോജക്ട് കമ്മിറ്റി പൂര്‍ത്തീകരിക്കട്ടെ. ഒരു പ്രശ്‌നം വന്നപ്പോഴാണ് നിങ്ങള്‍ ഈ തട്ടിപ്പുകള്‍ പുറത്ത് പറഞ്ഞത്. മദ്യപിക്കുന്ന ഒരാള്‍ ധ്യാനം നടത്തുവാന്‍ യോഗ്യരല്ല. ജിജി അത് ചെയ്തിട്ടുണ്ടെങ്കില്‍ മാറി നില്‍ക്കുക. ഡി അഡിക്ഷന്‍ സെന്ററില്‍ പോവുക. മദ്യപാനം ഉപേക്ഷിക്കുക. തിരിച്ചു വന്ന് കുടുംബ ജീവിതം നയിക്കുക. മക്കളെ ചേര്‍ത്തു പിടിക്കുക. (നിങ്ങള്‍ എവിടെ നിന്ന് വന്നു എന്നും എങ്ങനെ ഒന്നായി എന്നും മനസിലാക്കുക. അത് മറക്കാതിരിക്കുക)
എല്ലാ ദമ്പതികളും മനസ്സിലാക്കേണ്ടിയ ഒരു കാര്യം .
കുടുംബമാണ് വലുത്. ആദ്യം ദൈവം രണ്ടാമത് കുടുംബം പിന്നെ മതി പ്രസംഗം. പിന്നെ മലയാളികള്‍ വിയര്‍പ്പ് രക്തമാക്കിയാണ് വിദേശ രാജ്യങ്ങളില്‍ അധ്വാനിക്കുന്നത്. പലരും രാവിലെയും രാത്രിയിലും ഒരുപോലെ പണിയെടുത്താണ് പണം സമ്പാദിക്കുന്നത്. നിങ്ങളെ സഹായിക്കുന്ന നല്ല ഒരു ശതമാനം പേരും സാധാരണക്കാരാണ്. സാധാരണക്കാരാണ് ഏറ്റവും കൂടുതല്‍ ചാരിറ്റിക്ക് കൊടുക്കുന്നത്.(ചാരിറ്റിക്ക് പണം നല്‍കുന്നത് എപ്പോഴും സാധാരണക്കാരാണ്. അവര്‍ എല്ലു മുറിയെ പണിയെടുത്താണ് ഓരോ കാശും നിങ്ങള്ക്ക് അയക്കുന്നത് )അവരെ നിങ്ങള്‍ വഞ്ചിച്ചിരിക്കുന്നു. പറ്റിച്ചിരിക്കുന്നു.
നന്നായി ചാരിറ്റി ചെയ്യുന്നവര്‍ക്ക് നിങ്ങള്‍ കാരണം അവരുടെയും വഴികള്‍ മുടങ്ങും.കള്ള് കുടിക്കുവാനല്ല മലയാളികള്‍ നിങ്ങള്‍ക്ക് പണം നല്കുന്നത്. ചെയ്ത തെറ്റ് തിരുത്തി ഈ ധ്യാന പരിപാടി വിട്ട് ചാരിറ്റി വിട്ടു നല്ല കുടുംബജീവിതം നയിക്കുക.
മടങ്ങി വരുക. ഇതു തെറ്റ് തിരുത്തി മടങ്ങി വരുവാനുള്ള സമയമാണ്. എല്ലാ കാലത്തും ആളുകളെ പറ്റിക്കാന്‍ ദൈവം സമ്മതിക്കില്ല.
തെറ്റ് തിരുത്തി മടങ്ങി വരിക. ഇപ്പോള്‍ മനുഷ്യരെ പറ്റിക്കുന്നവരും ഓര്‍ക്കുക , എന്നും നിങ്ങള്‍ക്ക് പറ്റിക്കാന്‍ കഴിയില്ല.(കുറെ നാള്‍ പറ്റിക്കാന്‍ കഴിയും )ഈ ഭൂമിയില്‍ വെച്ച് തന്നെ കണക്ക് കൊടുത്തേ മതിയാവൂ.മനുഷ്യരെ പറ്റിക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠം ആകണം.
ജിജിയും മാരിയോയും നിങ്ങളുടെ രണ്ടു പെണ്മക്കളെ ഓര്‍ക്കണം. അവരുടെ ഭാവി പരസ്പരം ചെളി എറിഞ്ഞു ഇല്ലാണ്ടാക്കല്ലേ.
ഇീാല യമരസ
നിങ്ങളുടെ സഹോദരന്‍
ജെറി പൂവക്കാല


