മോദിക്ക് ഭ്രാന്താണ്; ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെ; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മമത

ബംഗാളില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിക്ക് ഭ്രാന്തായെന്നും അദ്ദേഹത്തിന്റെ കാലാവധി തീരാറായെന്നും മമത പറഞ്ഞു. സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് നടത്തുന്ന സത്യഗ്രഹ സമരത്തിനിടെയായിരുന്നു മമതയുടെ പരാമര്‍ശങ്ങള്‍. ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടും. ചുണയുണ്ടെങ്കില്‍ അവര്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തട്ടെയെന്ന് മമത പറഞ്ഞു. ഇത് ബംഗാളാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു.

അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കുമെന്നും മമത പറഞ്ഞു. മോദി സര്‍ക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ‘ധിക്കാര്‍’ റാലി നടത്തുമെന്നും മമത അറിയിച്ചു. ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ പൊലീസ് കമ്മീഷണല്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്കാണ് സത്യഗ്രഹം തുടങ്ങിയത്. രാത്രി ഭക്ഷണം ഉപേക്ഷിച്ച മമത തിങ്കളാഴ്ച രാവിലെയും ധര്‍ണ തുടരുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിയുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും സമരപന്തലിലുണ്ട്. പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കള്‍ മമതയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവര്‍ മമതയുമായി ഫോണില്‍ സംസാരിച്ചു. അതേസമയം, ബംഗാള്‍ പോലീസ് സിബിഐയുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. വിഷയം സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ ഉന്നയിക്കും. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിലാണ് വിഷയം പരാമര്‍ശിക്കുക.

Top