കസമ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റിന്റെ ട്രോളുകള്‍ ആസ്വദിച്ച് മമ്മുട്ടി; മമ്മൂട്ടി മരണമാസെന്ന് ആരാധകര്‍

കൊച്ചി: മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന കസമ്പ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനു പിന്നാലെ മമ്മൂട്ടി ട്രോളര്‍മാര്‍ ഇരയാക്കിയിരുന്നു. എന്നാല്‍ ട്രോളുകള്‍ താന്‍ ആസ്വദിക്കുന്നുവെന്നും ഇതെല്ലാം താന്‍ ആസ്വദിക്കുന്നുവെന്നും ആക്ഷേപഹാസ്യത്തിന്റെ നൂതന മുഖമാണു സോഷ്യല്‍ മീഡിയ ട്രോളുകളെന്നും ഇവ പങ്കുവച്ചു മമ്മൂട്ടി വ്യക്തമാക്കി. ട്രോളുകളൊക്കെ മമ്മൂട്ടി ഫെയ്‌സ് ബുക്കില്‍ പോസ്റ്റുകയും ചെയ്തു.

തന്നെ ട്രോളിയ സൈബര്‍ ലോകത്തിന് ട്രോളുകളെല്ലാം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചാണു താരം മറുപടി നല്‍കിയത്.ഈ ട്രോളുകളെല്ലാം ധൈര്യപൂര്‍വം പേജില്‍ ഷെയര്‍ ചെയ്യാന്‍ കാണിച്ച ‘ഇക്ക പൊളിച്ചു’വെന്നും ‘മാസല്ല, മരണമാസ്സാണെ’ന്നുമാണ് ആരാധകര്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ഇടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തില്‍ മമ്മൂട്ടി വീണ്ടും എത്തുന്ന ചിത്രമാണ് കസബ. സി.ഐ രാജന്‍ സക്കറിയ എന്ന വേഷത്തിലാണു മമ്മൂട്ടി എത്തുന്നത്. മോഹന്‍ലാലിന്റെ പുലിമുരുഗന്‍ എന്ന സിനിമയുടെ കാരക്ടര്‍ ടീസറിനുള്ള ട്രോളിന് പിന്നാലെയാണ് മമ്മൂട്ടിയും ട്രോളന്മാരുടെ ഇരയായി മാറിയത്. സിനിമയുടെ ആദ്യ പോസ്റ്ററിനുള്ള വിമര്‍ശനമോ വിയോജിപ്പോ അല്ല മമ്മൂട്ടിയുടെ ലുക്കിന് സ്പൂഫ് ഒരുക്കിയാണ് കൂടുതല്‍ ട്രോളുകളും.

Top