വിദ്യാര്‍ഥികള്‍ക്കു വില്‍ക്കാന്‍ കഞ്ചാവുമായി എത്തിയ യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കോട്ടയം: വിദ്യാര്‍ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കഞ്ചാവ് വില്‍പന നടത്തുന്ന യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര മുളന്താനം ടിനോ ജോസഫിനെയാണ് (28) പിടികൂടിയത്. എക്‌സൈസിന് ലഭിച്ചരഹസ്യസന്ദേശത്തത്തെുടര്‍ന്ന് എക്‌സൈസ് കമീഷണര്‍ സുരേഷ് റിച്ചാര്‍ഡ്‌സിന്റെ നിര്‍ദേശപ്രകാരം കോട്ടയം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി.ബിജുവും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ താഴത്തങ്ങാടിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. 10ഗ്രാം കഞ്ചാവ് പൊതിയും കണ്ടെടുത്തു. പരിശോധനക്ക് പ്രിവന്റീവ് ഓഫിസര്‍ കെ.അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.രാജീവന്‍പിള്ള, ടി.കെ.സജു, പ്രമോദ്ബാബു എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Top