13 പേരെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തിയ കടുവയെ വെടിവെച്ചുകൊന്നു. അവനി എന്ന് പേരിട്ട കടുവയെയാണ് കഴിഞ്ഞ ദിവസം രാത്രി യവത്മാല്‍ മേഖലയില്‍ വെച്ച് വെടിവെച്ചു കൊന്നത്. ഔദ്യോഗികമായി ടി1 എന്ന് അറിയപ്പെടുന്ന ഈ പെണ്‍കടുവ കഴിഞ്ഞ വര്‍ഷം അഞ്ചു ഗ്രാമീണരെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ജനങ്ങളെ ഉപദ്രവിക്കുകയും പതിമൂന്ന് പേരെ കൊലപ്പെടുത്തുകയും ചെയ്ത് കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതികളെ തുടര്‍ന്ന് വെടിവെച്ചു കൊല്ലാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ കടുവയ്ക്കായി കഴിഞ്ഞ മൂന്ന് മാസക്കാലമായി അധികൃതര്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top