14കാരിയായ കാമുകിയുടെ മുറിയിൽ ഒളിച്ച് കഴിഞ്ഞ യുവാവിനെ പോലീസ് പൊക്കി…!! യുവാവിൻ്റെ പേരിൽ കേസെടുത്തു

കാമുകിയുടെ മുറിയിൽ ഒളിച്ച് കഴിഞ്ഞിരുന്ന യുവാവിനെ പോലീസ് പൊക്കി. 14 വയസുള്ള കാമുകിയുടെ മുറിയിലാണ് 18 വയസുള്ള മാത്യു സി. കാസ്ട്രോയെയാണ് പോലീസ് പിടികൂടിയത്.

ടെന്നിസിയിലെ മൗണ്ട് ജൂലിയറ്റിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാവ് വീടിനുള്ളിൽ ആരോ കയറുന്നതു കണ്ട് ശബ്ദമുണ്ടാക്കി. ഉടനെ യുവാവ് മകളുടെ മുറിയിൽ പ്രവേശിച്ചു വാതിലടച്ചു. പിന്നെ ഇയാളെ കണ്ടെത്താനായില്ല. തുടർന്നു പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് വീടിനകത്തു പരിശോധന നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല.

പിന്നീട്, പതിനാലുകാരി കിടന്നിരുന്ന മുറിയുടെ മച്ചിലേക്കുള്ള ഗോവണിയിൽ പരിശോധന നടത്തി. അവിടെ ഒളിച്ചിരിക്കുകയായിരുന്ന മാത്യു സി. കാസ്ട്രോയെ പൊലീസ് പിടികൂടി.

പുറത്തുവരാൻ വിസമ്മതിച്ച യുവാവിനെ ബലം പ്രയോഗിച്ചാണ് അവിടെ നിന്നും ഇറക്കിയത്. ഇയാളുടെ പേരിൽ കേസെടുക്കുകയും ചെയ്തു. ഈ കേസിൽ കോടതിയിൽ ബുധനാഴ്ച ഹാജരാകാൻ ഇരിക്കെ വീണ്ടും യുവാവിനെ പെൺകുട്ടിയുടെ വീട്ടിൽ നിന്നു പിടികൂടി. ചെറുപ്പക്കാരൻ വീട്ടിലേക്ക് പ്രവേശിക്കുന്നതിൽ സംശയം തോന്നിയ അയൽവാസികൾ അറിയിച്ചതിനെ തുടർന്നു വീണ്ടും പൊലീസെത്തി. യുവാവിനെ പിടികൂടി വീണ്ടും കേസെടുക്കുകയായിരുന്നു.

വീട്ടിൽ ആരും ഇല്ലാതിരുന്ന സമയം അകത്ത് പ്രവേശിച്ചു മേൽകൂരയിൽ ഒളിച്ചിരിക്കുകയും രാത്രിയിൽ 14 കാരിയുടെ മുറിയിൽ പ്രവേശിക്കുകയുമായിരുന്നു പതിവ്. ചിലപ്പോൾ ഇയാൾ ദിവസങ്ങളോളം മേൽകൂരയിൽ കഴിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.

Top