ഭുവനേശ്വര്‍: ചിലരുടെ ജീവിതമാണ് സിനിമകളായി ചിത്രീകരിക്കുന്നത്. സുഹൃത്ത് സ്വന്തം ഭാര്യയുമായി ബന്ധത്തിലേര്‍പ്പെടുത്തുന്നത് സിനിമകളില്‍ കുറേ കണ്ടിട്ടുണ്ട്. എന്നാല്‍, ഒറീസയിലെ ഭുവനേശ്വറില്‍ ഇത് കൊലപാതകത്തിലേക്കാണ് നയിച്ചത്. ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് യുവാവ് സുഹൃത്തിന് കൊലപ്പെടുത്തി.
യുവാവിനെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയാളെ പിടികൂടി. സീമഞ്ചല്‍ ജെന എന്നയാളാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ജെനയെ അറസ്റ്റ് ചെയ്തു.
ഭസന്ത് പ്രധാന്‍ എന്നായാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കും പരുക്കേറ്റ സുഹൃത്തിനും തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് അക്രമി പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തിന്റെ പേരില്‍ നേരത്തേയും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയ്ക്ക് അടിയേറ്റ് പരുക്കേറ്റയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.