ദൈവപ്രീതിക്കായി അച്ഛന്‍ പതിമൂന്നുകാരനെ ബലികൊടുത്തു; സ്വകാര്യ ഭാഗങ്ങള്‍ ചൂഴ്‌ന്നെടുത്തു

ദൈവപ്രീതിക്കായി ഛത്തീസ്ഗഡില്‍ പിതാവ് പതിമൂന്നുകാരനെ ബലികൊടുത്തു. ബലി കൊടുത്ത കുട്ടിയുടെ സ്വകാര്യ ഭാഗങ്ങള്‍ ചൂഴ്‌ന്നെടുക്കുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് രാംഗോപാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗ്‌നമായ നിലയില്‍ ബാലന്റെ മൃതദേഹം വീടിന് സമീപത്ത് നിന്നും കണ്ടെത്തി. മന്ത്രവാദത്തിന് വേണ്ടി മറ്റാരോ തങ്ങളുടെ മകനെ തട്ടിയെടുത്ത് കൊലപ്പെടുത്തിയതാണെന്ന് അമ്മ ആരോപിച്ചു. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പിതാവ് തന്നെ കുടുങ്ങുകയായിരുന്നു. ഛത്തീസ്ഗഡിലെ ബലോദ ബസാര്‍ ജില്ലയിലാണ് സംഭവം. രൂപേഷ് പട്ടേല്‍ എന്ന ബാലനാണ് മരിച്ചത്. രൂപേഷിനെ പിതാവിന്റെ നേതൃത്വത്തില്‍ ബലി കൊടുക്കുമ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ല.ബാലന്റെ സഹോദരിയുടെ സാന്നിധ്യത്തിലാണ് പിതാവും മന്ത്രവാദിയും ചേര്‍ന്ന് ക്രൂരകൃത്യം ചെയ്തത്. നഗ്‌നമായ നിലയില്‍ കുട്ടിയുടെ മൃതദേഹം വീടിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു. പുറത്ത് പോയ അമ്മ തിരികെ വന്നപ്പോഴാണ് കൊലപാതക വിവരം അറിഞ്ഞത്. കോടാലി ഉപയോഗിച്ചാണ് പിതാവ് മകനെ കൊലപ്പെടുത്തിയിരുന്നത്.മകനെ ബലികൊടുത്താല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഇയാള്‍ക്ക് ഉപദേശം നല്‍കിയ മന്ത്രവാദി രാജേഷ് യാദവും അറസ്റ്റിലായി. മന്ത്രവാദികളെ അമിതമായി വിശ്വസിച്ചിരുന്ന കുടുംബം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം തേടിയിരുന്നത് ഇയാളില്‍ നിന്നുമാണ്.

Top