ബസില്‍ യുവതിക്കു നേരേ നഗ്‌നതാ പ്രദര്‍ശനം സ്വയംഭോഗം ചെയ്ത യുവാവിന് പിന്നാലെ മറ്റൊരു അശ്ലീല പ്രകടനം; ഞരമ്പ് രോഗിയെ യാത്രക്കാര്‍ ഓടിച്ചിട്ടു പിടികൂടി

ചേര്‍ത്തല :ബസില്‍ യുവതിക്കു നേരേ നഗ്‌നതാ പ്രദര്‍ശനം. ട്രെയിനില്‍ വച്ച് യുവതി കാണ്‍കെ സ്വയംഭോഗം ചെയ്ത യുവാവിന് പിന്നാലെയാണ് അശ്ലീല പ്രകടനമായി മറ്റൊരാള്‍ വന്നിരിക്കുന്നത് . ബസ് യാത്രയ്ക്കിടെ യുവതിക്കു നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തിയ മധ്യവയസ്‌കനെ യാത്രക്കാര്‍ ഓടിച്ചിട്ടു പിടികൂടി. തണ്ണീര്‍മുക്കം സ്വദേശി ഹരിദാസ് (48) ആണ് പിടിയിലായത്. ചേര്‍ത്തല കോട്ടയം റൂട്ടിലോടുന്ന ബസ്സിലായിരുന്നു സംഭവം. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ബസ്സിലെ മറ്റൊരു യാത്രക്കാരിയെ ഇയാള്‍ മുണ്ടുപൊക്കി കാണിക്കുകയായിരുന്നു. യുവതി സംഭവം കണ്ടക്ടറെ അറിയിച്ചതോടെ ഇല്ലിക്കല്‍ ഇറങ്ങാന്‍ ടിക്കറ്റെടുത്ത ഇയാളെ അതിനനുവദിക്കാതെ മറ്റു യാത്രക്കാരുടെ സഹായത്തോടെ കോട്ടയം പോലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടു വരികയുമായിരുന്നു. ചാലുകുന്ന് എത്തിയപ്പോള്‍ ബ്ലോക്കിനിടെ ഇയാള്‍ ബസ്സില്‍ നിന്നിറങ്ങി ഓടി. കോളേജ് ഗേറ്റ് ചാടി കടക്കാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കഴുത്തില്‍കൊണ്ടു പരിക്കേല്‍ക്കുകയായിരുന്നു. പോലീസ് ഹരിദാസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആശുപത്രിയിലെത്തിയതോടെയാണ് ഇയാളുടെ പേരും വിവരവും കൃത്യമായി മനസ്സിലായത്. കഴുത്തിന് സാരമായി പരിക്കേറ്റിട്ടുള്ള ഇയാള്‍ സുഖം പ്രാപിക്കുന്നതോടെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. യുവതിയില്‍ നിന്ന് പരാതി എഴുതി നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top