Connect with us

Offbeat

ലൈംഗീകബന്ധത്തിനായി നല്‍കിയ ഉറപ്പ് ലംഘിച്ച് നടത്തിയ വേഴ്ച്ച ലൈംഗീക പീഡനമാകും; കാനഡ സുപ്രീം കോടതിയുടെ വിധി ചര്‍ച്ചയാകുന്നു

Published

on

സ്ത്രീയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെടാന്‍ ഉണ്ടാക്കുന്ന കരാറുകള്‍ ലംഘിച്ച് ലൈംഗീകമായി ബന്ധം പുലര്‍ത്തിയാല്‍ ആ ബന്ധത്തെ ലൈംഗീക പീഡനമായി കണക്കാക്കുമെന്ന് കാനഡ സുപ്രീം കോടതി വിധി. പറയുന്ന വാക്ക് പാലിച്ചില്ലെങ്കില്‍ കാനഡയിലെ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണിതെന്നാണ് വിധി.

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീയുടെ അനുമതിയില്ലാതെ ഗര്‍ഭനിരോധന ഉറ ഉപേക്ഷിച്ച് റിവേറയുടെ കേസില്‍ നിന്നുമാണ് സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്. ക്യൂബെക്ക് സ്വദേശിയായ റിവേറ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചു. സ്ത്രീ സമ്മതിച്ചു. പക്ഷെ രണ്ട് വ്യവസ്ഥകള്‍ സ്ത്രീ മുന്നോട്ടുവെച്ചു. ഒന്ന് റിവേറ ഗര്‍ഭനിരോധന ഉറ ഉപയോഗിക്കണം. രണ്ട് ലൈംഗിക ബന്ധത്തിനിടയില്‍ എന്തെങ്കിലും ഇഷ്ടമില്ലാത്ത രീതിയില്‍ റിവേറ പ്രവര്‍ത്തിച്ചാല്‍ ഉടനടി താന്‍ പ്രതിഷേധിച്ച് പിന്‍മാറും.

വ്യവസ്ഥകള്‍ പാലിക്കാന്‍ റിവേറ തയ്യാറായി. എന്നാല്‍ സുഖം നുകരുന്നതിനിടയില്‍ അദ്ദേഹം ഗര്‍ഭനിരോധന ഉറ മാറ്റിവെച്ചു. അതോടെ സ്ത്രീ പ്രതിഷേധിച്ചു പിന്‍മാറി. അവള്‍ റിവേറക്കെതിരെ പോലീസില്‍ പരാതി നല്‍കി.

കേസ് ടൊറാന്‍ഡോയിലെ സുപ്രീം കോടതി പരിശോധിക്കുകയും വാക്ക് പാലിക്കാതെ റിവേറ നടത്തിയ ലൈംഗിക ബന്ധം ലൈംഗിക അതിക്രമമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇനി കീഴ്‌ക്കോടതിയില്‍ കേസ് വിചാരണ ചെയ്ത് റിവേറയുടെ ശിക്ഷ തീരുമാനിക്കണം. കാനഡയിലെ നിയമം അനുസരിച്ച് ഈ കുറ്റത്തിന് 20 വര്‍ഷം വരെ ശിക്ഷ കിട്ടാം. വാക്ക് പാലിക്കാത്തത് ലൈംഗിക അതിക്രമമായി കണക്കാക്കുന്നത് കാനഡയിലും അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കുറ്റകൃത്യമായി പരിഗണിക്കപ്പെടുക ആദ്യമായിട്ടാണ്.

റിവേറയുടെയും സ്ത്രീയുടെയും വാദങ്ങള്‍ കോടതി വിശദമായി കേട്ടിരുന്നു. വാക്ക് പാലിക്കാതെ റിവേറ പ്രവര്‍ത്തിക്കുകയും ലൈംഗിക പേക്കൂത്തുകള്‍ നടത്തുകയും സ്ത്രീയെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. അതിനാല്‍ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.

ഗര്‍ഭനിരോധന ഉറ വേണമെന്ന് തുടക്കം മുതല്‍ക്കേ സ്ത്രീ ശാഠ്യം പിടിച്ചിരുന്നുവെന്ന് തെളിവുകളില്‍ നിന്ന് കാണാമെന്ന് കോടതി പറഞ്ഞു. പക്ഷെ റിവേറ അത് മനപൂര്‍വം ലംഘിച്ചുകൊണ്ട് ലൈംഗികബന്ധം പുലര്‍ത്തിയപ്പോള്‍ സ്ത്രീ ബഹളംവെച്ച് പിന്മാറുകയാണുണ്ടായത്.

സ്ത്രീയെ മുടിക്ക് പിടിച്ച് വലിച്ച് മാറ്റിനിര്‍ത്തി ബലം പ്രയോഗിച്ചായിരുന്നു തുടര്‍ന്ന് ലൈംഗികബന്ധം. പത്ത് മിനിറ്റിന് ശേഷം റിവേറ മുറിയില്‍ നിന്ന് അപ്രത്യക്ഷനായി. എതിര്‍ വിസ്താരത്തില്‍ റിവേറ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. പക്ഷെ റിവേറയുടെ വാദം പാടെ തള്ളിക്കൊണ്ട് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് അദ്ദേഹത്തെ ലൈംഗിക അതിക്രമത്തിന് കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ചത്.

ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാമെന്ന് റിവേറ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ വാക്ക് ലംഘിക്കുകയാണുണ്ടായതെന്ന് കോടതി കണ്ടെത്തി.

Crime4 hours ago

കോടതിയില്‍ ഹാജരായ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിമിനെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു; ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയില്‍. തൃശ്ശൂര്‍ സ്വദേശിയെ കോടതിയില്‍ നിന്നും പൊലീസ് പിടികൂടി

National9 hours ago

അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു: കോണ്‍ഗ്രസ്

National9 hours ago

കശ്മീര്‍ സന്ദര്‍ശനം; രാഹുല്‍ ഗാന്ധിയെ വിമാനത്താവളത്തില്‍ തടഞ്ഞു

National9 hours ago

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്; പി വി സിന്ധു മൂന്നാം ഫൈനലില്‍

Kerala10 hours ago

അവിടെ പോയിരിക്ക് !!!മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ

Featured10 hours ago

കെവിന്‍ വധക്കേസ്; വിധിപറയുന്നത് മാറ്റി

Kerala10 hours ago

സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതികൊടുക്കുമെന്ന് ഭീഷണി ! പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഫ്സിസി മുന്നറിയിപ്പ്..

Kerala11 hours ago

ഭൂമി കുംഭകോണം; കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി.. സഭ ആസ്ഥാനത്ത്‌ കുടിൽ കെട്ടി സമരം ചെയ്യുന്നത് വിശ്വാസികൾ മാറ്റി !!

National11 hours ago

പാർട്ടിയുടെ അഭിഭാഷക ബുദ്ധിയും പ്രതിപക്ഷത്തിനെതിരെ ബിജെപിയുടെ വജ്രായുധവും ആയിരുന്നു ജയ്റ്റ്ലി

mainnews12 hours ago

നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി

Featured4 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala3 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime4 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala3 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Article1 day ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

Trending

Copyright © 2019 Dailyindianherald