ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍ !.ഒപ്പം മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരും..ആരാധകരെ മുൾമുനയിൽ നിർത്തിയ ആ നിമിഷം മഞ്ജു പറഞ്ഞു

മസ്കറ്റ് :മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ മസ്‌കറ്റില്‍. കല്യാണ്‍ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തിനാണ് ഷാരൂഖ് എത്തിയത്. ബച്ചന് പകരമായാണ് കിങ് ഖാന്‍ വന്നത്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ബച്ചന് യാത്ര ചെയ്യാനാവില്ല. മഞ്ജുവിനെയും ഷാരൂഖിനെയും കൂടാതെ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭാ ഗണേഷന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിട്ടുണ്ട്.

മഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിലേക്ക്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇ ന്നു വരെ ബിഗ് സ്ക്രീനിലും TV സ്ക്രീനിലും മാത്രം കണ്ടിരുന്ന ആ ‘ബാദ്ഷ’യെ നേരിട്ടു കണ്ടു. പ്രിയ ഷാരൂഖ്, പറഞ്ഞുകേട്ടിട്ടുണ്ട് കണ്ടു മുട്ടുന്നവരിലെല്ലാം താങ്കൾ അവശേഷിപ്പിക്കുന്ന ആ SHAH RUKH EFFECT നെപ്പറ്റി. എനിക്കും തോന്നി ഞാൻ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്.പുതുവർഷ സമ്മാനം പോലെ താങ്കളുടെ ഏറ്റവും പ്രശസ്തമായ ആ ഗാനത്തിന്റെ രണ്ടു വരി എനിക്കായി പാടിയതിന്…മറക്കാനാവാത്ത ഈ സായാഹ്നം സമ്മാനിച്ചതിന് കല്യാൺ ജ്വല്ലേഴ്സിനോടും.

Top