കടലില്‍ മുങ്ങാംകുഴിയിട്ട യുവാവിന്റെ ലിംഗത്തില്‍ തിരണ്ടി കുത്തി; മണലില്‍ മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഡെവിള്‍ ഫിഷാണ് കുത്തിയത്

കടലില്‍ കുളിക്കുന്നവര്‍ പല തരത്തിലുള്ള അപകടങ്ങളില്‍പ്പെടാറുണ്ട്. പല തരം മത്സ്യങ്ങളുടെ ആക്രമണവും ഏല്‍ക്കുന്നതിന്റെ വാര്‍ത്ത മുമ്പും വന്നിട്ടുണ്ട്. എന്നാല്‍ ചൈനയിലെ സാന്യ നഗരത്തിലെ കടലില്‍ കുളിച്ച യുവാവിന് ഏറ്റത് ക്രൂരമായ കുത്തായിരുന്നു. ആഴത്തില്‍ വച്ച് യുവാവിന്റെ ലിംഗത്തില്‍ തിരണ്ടി കുത്തുകയായിരുന്നു.

ആഴത്തിലേക്ക് മുങ്ങാംകുഴി ഇടുമ്പോഴായിരുന്നു തിരണ്ടിയുടെ ആക്രമണം. ഡെവിള്‍ ഫിഷ് എന്നറിയപ്പെടുന്ന തിരണ്ടിയാണ് യുവാവിനെ ആക്രമിച്ചത്.

വേദനകൊണ്ട് യുവാവ് പുളഞ്ഞെങ്കിലും തിരണ്ടി പിടി വിട്ടിരുന്നില്ല. ഒടുവില്‍ രക്ഷാദൗത്യ സംഘം എത്തിയാണ് തിരണ്ടിയെ ലിംഗത്തില്‍ നിന്നും വേര്‍പെടുത്തിയത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാധാരണയായി ഇരയെ പിടിക്കുന്നതിനായി കടലിന്റെ അടിത്തട്ടിലെ മണലിലാണ് ഡെവിള്‍ ഫിഷ് മറഞ്ഞിരിക്കുന്നത്. യുവാവ് സുഖം പ്രാപിച്ചുവരുന്നതായി അധികൃതര്‍ അറിയിച്ചു.

Latest
Widgets Magazine