തൃശ്ശൂര്‍: കേരളത്തില്‍ പലയിടത്തും മാവോയിസ്റ്റുകള്‍ കള്ളപ്പേരില്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം. തൃശ്ശൂരില്‍ ഇങ്ങനെ ഒളിച്ചു കഴിഞ്ഞ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ഒല്ലൂരിലെ വാടകവീട്ടില്‍ കള്ളപ്പേരിലായിരുന്നു ഇവരുടെ താമസം.
മലയാളികളായ മുരുകന് (43), ഭാര്യ സുമതി (39) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. ഇവരുമായി പോലീസ് തമിഴ്നാട്ടിലേയ്ക്ക് മടങ്ങിയതായാണ് റിപ്പോര്‍ട്ട്. ആറുമാസം മുന്‍പാണ് ദമ്പതികള്‍ ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. ഇവരുടെ ജോലി എന്താണെന്നോ ഇവര്‍ എവിടെ നിന്നുള്ളവരാണെന്നോ വീട്ടുടമ അന്വേഷിച്ചിരുന്നില്ല. പേരുള്‍പ്പെടെ നല്‍കിയിരുന്ന വിവരങ്ങള്‍ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങളോളം ദമ്പതികളെ നിരീക്ഷിച്ചശേഷമാണ് അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്.