റബറിന്ട്ട 300 രൂപ, 60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ ;ഏത് മുന്നണി ഇത് ഉറപ്പാക്കുന്നോ അവർക്ക് വോട്ട് ചെയ്യും.സഭയെ എഴുതി തള്ളാമെന്നു വിചാരിക്കേണ്ട : മാർ ജോസഫ് പാമ്പ്ലാനി

കണ്ണൂർ : സീറോ മലബാർ സഭയെ എഴുതി തള്ളാമെന്നു വിചാരിക്കേണ്ട. റബറിന്ട്ട 300 രൂപ, 60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ , ഇവയൊക്കെ ഏത് മുന്നണി ഉറപ്പാക്കുന്നോ അവർക്ക് വോട്ട് ചെയ്യുമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പറഞ്ഞു .

സഭയെ എഴുതി തള്ളാമെന്നു വിചാരിക്കേണ്ട. 300 രൂപ റബറിന് വില കൊടുക്കണം എന്ന്‌ പറഞ്ഞത് ആവർത്തിക്കുന്നു. പ്രസ്താവന വീണ്ടും ആവർത്തിക്കുന്നു. രാഷ്ട്രീയ നേതാക്കൾ തന്നെ മോശക്കാരനായി ചിത്രീകരിച്ചു. ഏത് മുന്നണി ഈ വില ഉറപ്പാക്കുന്നോ അവര്ക് വോട്ട് ചെയ്യുമെന്നും മാർ ജോസഫ് പാമ്പ്ലാനി കൂട്ടിച്ചേർത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞങ്ങൾക്ക് അനുകൂലമായി പ്രകടനപത്രികയിൽ കാര്യങ്ങൾ ഉൾപ്പെടുത്തവർക്കും നടപ്പാക്കുന്നവർക്കും മാത്രമേ വോട്ട് ചെയ്യൂവെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. മൂന്ന് മുന്നണികൾക്കുമുള്ള മുന്നറിയിപ്പാണ് ഇത്. അഞ്ച് ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വേണ്ടി മാത്രം ഇനി ഒരു സർക്കാർ ആവശ്യമില്ല. കത്തോലിക്ക കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിലാണ് പരാമർശം.

60 വയസുകഴിഞ്ഞ കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്നവർക്ക് ഞങ്ങൾ വോട്ട് നൽകും. വന ഭൂമി വന്യമൃഗങ്ങളുടെത് കൃഷിഭൂമി കർഷകന്റേത്. കർഷക ഭൂമിയിൽ ഇറങ്ങുന്ന വന്യ മൃഗങ്ങളെ കൈകാര്യം ചെയ്യും. നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ മുഖ്യമന്ത്രിക്ക് നന്ദി. 1972ലെ വന്യ ജീവി സംരക്ഷണം നിയമം ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അത് ചെയ്യാതെ വോട്ട് ചോദിച്ചു വരുന്ന കേന്ദ്ര ഭരിക്കുന്ന മുന്നണിയുടെ ആത്മാർത്ഥ ഞങ്ങൾ വിശ്വസിക്കില്ല. സഭയിലെ കുർബാന തർക്കം, സോഷ്യൽ മീഡിയ കുപ്രചരണം നടത്തുന്നു. സഭയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിച്ചു. ചൂട്ട് കത്തിച്ചാൽ കടൽ വെള്ളം തിളക്കുകയില്ല.

Top