ദമ്പതിമാര്‍ക്ക് ഉപദേശം നല്‍കുന്ന ധ്യാന മോട്ടിവേഷന്‍ ദമ്പതിമാരായ മാരിയോ ജോസഫ് ജിമ്മി മാരിയോ എന്നിവര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ദമ്പതിമാരുടെ പേരിലുള്ള സംഘടനയുടെ ഡയറക്ടറായി ഭാര്യയെ ഒഴിവാക്കി അജ്മല്‍ എന്നയാളെ ചേര്‍ക്കാനുള്ള മാരിയോ ജോസഫിന്റെ നീക്കങ്ങളാണ് ഇവര്‍തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ തര്‍ക്കത്തിന്റെ ഓഡിയോ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ഇടപ്പെട്ട മകളോടും ജോസഫ് കയര്‍ക്കുന്നതിന്റെയും മകള്‍ കരഞ്ഞ് കാലുപിടിക്കുന്നതിന്റേയും ശബ്ദസന്ദേശമാണ് പുറത്തായത്. ഇതില്‍ നിരവധി തവണ പിതാവിനോട് കരഞ്ഞ് പറഞ്ഞിട്ടും ഒത്തുതീര്‍പ്പിന് തയ്യാറാകാതെ മകളെയും പുലഭ്യം പറയുകയായിരുന്നു.
അമ്മയെ കളയല്ലെ അപ്പാ, ഞങ്ങളെ കൂടെ കൂട്ടണെ’…കരഞ്ഞ് നിലവിളിക്കുന്ന മാരിയോ ജോസഫിന്റെ മകളുടെ വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ചോരയില്‍ കുളിച്ച് ജീജി മാരിയോ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. മാരിയോ ജോസഫിനൊപ്പമുള്ള അജ്മല്‍ എന്ന യുവാവിനെ ഒഴിവാക്കണമെന്ന് മകള്‍ പറയുന്നു എന്നാല്‍ തനിക്ക് പ്രിയപ്പെട്ടത് അജ്മലാണെന്നും മകളായ നീ ചത്താലും കുഴപ്പമില്ലെന്നും ഇയാള്‍ പറയുന്നു. ഇത് കേട്ട് പൊട്ടിക്കരയുന്ന മകള്‍ ഒരു പിതാവില്‍ നിന്ന് ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ലെന്നും പറയുന്നു.
അജ്മലിമലിനെ ഒഴിവാക്കാന്‍ ഒരിക്കലും കഴിയില്ലെന്നാണ് ഇയാളുടെ നിലപാട്, അജ്മല്‍ സ്വവര്‍ഗാനുരാഗിയാണെന്നും ജിമ്മി ശബ്ദരേഖയില്‍ പറയുന്നതും കേള്‍ക്കാം. അജ്മല്‍ യൂസഫിനെ ഒരിക്കലും ഒഴിവാക്കാന്‍ കഴിയില്ലെന്ന പിടിവാശിയാണ് കാര്യങ്ങള്‍ ഗുരുതരമാക്കിയത്. അജ്മല്‍ ജോസഫിന്റെ സ്വവര്‍ഗലൈംഗിക പങ്കാളിയാണെന്നുള്ളത് മാത്രമല്ല അജ്മലുമായുള്ള ബന്ധമെന്നും തെളിവുകള്‍ പുറത്ത് വരുന്നുണ്ട്.
സാധാരണ കുടുംബങ്ങളില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഒന്നുമല്ല ഇപ്പോഴത്തെ ജിജിയും മാരിയോയും തമ്മിലുള്ള ഈ കലഹത്തിന് പിന്നില്‍. വിശ്വാസികളുടെ വിയര്‍പ്പില്‍ നിന്നുണ്ടായ പണം ചാരിറ്റിയുടെ പേരില്‍ അനിയന്ത്രിതമായി ഫിലോകാലിയ എന്ന തട്ടിപ്പ് പ്രസ്ഥാനത്തിലേക്ക് വന്നതോടെ അതിന്റെ വിനിയോഗവും വക മാറ്റലും സൂക്ഷിപ്പും സംബന്ധിച്ച തര്‍ക്കം മാത്രമാണ് ഇപ്പോഴുള്ള ഈ കലഹത്തിന് പിന്നിലുള്ളതെന്നാണ് ഇരുവരുടേയും പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.


