മാരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിര; സമ്പത്തിക ഇടപാടുകള്‍ കേന്ദ്രം അന്വേഷിക്കണം; കാസ

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ ഇന്‍ഫ്‌ലുവന്‍സര്‍ മരിയോ ജോസഫിനെയും ജിജി മാരിയോയും ക്രൈസ്തവ സമൂഹം പൂര്‍ണമായും തള്ളിക്കളയണമെന്ന് കാസ. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിരയാണ് മരിയോ ജോസഫ് എന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കാസ പറയുന്നു. മാരിയോ ദമ്പതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കാസ പറയുന്നു.

മാരിയോ ജിജി ദമ്പതികളുടെ ഇപ്പോഴത്തെ കലഹവും തമ്മിലടിയും പൊതുസമൂഹത്തില്‍ വാര്‍ത്തയാകുന്നതോടെ, ഈ തട്ടിപ്പുകാരെ ഇനിയും ക്രൈസ്തവ സമൂഹം ചുമക്കരുത്. സാധാരണ കുടുംബങ്ങളില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഒന്നുമല്ല ഇപ്പോഴത്തെ ജിജിയും മാരിയോയും തമ്മിലുള്ള ഈ കലഹത്തിന് പിന്നില്‍. വിശ്വാസികളുടെ വിയര്‍പ്പില്‍ നിന്നുണ്ടായ പണം ചാരിറ്റിയുടെ പേരില്‍ അനിയന്ത്രിതമായി ഫിലോകാലിയ എന്ന തട്ടിപ്പ് പ്രസ്ഥാനത്തിലേക്ക് വന്നതോടെ അതിന്റെ വിനിയോഗവും വക മാറ്റലും സൂക്ഷിപ്പും സംബന്ധിച്ച തര്‍ക്കം മാത്രമാണ് ഇപ്പോഴുള്ള ഈ കലഹത്തിന് പിന്നിലുള്ളതെന്ന് കാസ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധ്യാനകേന്ദ്രം മുതലാളിമാര്‍ മാരിയോയെ ഉപയോഗിച്ച് ബിസിനസ് വളര്‍ത്തിയപ്പോള്‍ മാരിയോ താന്‍ എന്തിനുവേണ്ടി വന്നോ ആ ലക്ഷ്യത്തിനുവേണ്ടി മണ്ടന്മാരായ വൈദികരെ ചവിട്ടുപടിയാക്കി സ്വന്തമായി ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്തു പാരലായി വളര്‍ന്നുകയറി. സുലൈമാന്‍ തുര്‍ക്കി ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് വേഷം മാറി വന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വിശുദ്ധ നുണയായ തഖിയയുടെ ഒരു ഭാഗം മാത്രമാണെന്നും അതുകൊണ്ട് തന്നെ അയാളെ സഭ തള്ളി പറയണമെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞങ്ങള്‍ സഭാ നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതാണ് എന്നാല്‍ സുലൈമാന്‍ തുര്‍ക്കിയുമായി അവിശുദ്ധ ബന്ധം ഉള്ളവര്‍ സുലൈമാനെ പൊതിഞ്ഞു പിടിച്ചു വീണ്ടും മുന്നോട്ട് പോകുകയായിരുന്നുവെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കിയെയും അയാളുടെ ഭാര്യ ജിജി തുര്‍ക്കിയെയും അവരുടെ ആത്മീയ വ്യാപാര രാജ്യ വിരുദ്ധ തട്ടിപ്പ് പ്രസ്ഥാനമായ ഫിലോകാലിയയെയും ക്രൈസ്തവ സമൂഹം പൂര്‍ണമായും തള്ളിക്കളയുക!

മാരിയോ ജോസഫ് എന്ന സുലൈമാന്‍ തുര്‍ക്കി പൊളിറ്റിക്കല്‍ ഇസ്ലാം ക്രൈസ്തവ സമൂഹത്തിലേക്ക് കടത്തിവിട്ട ട്രോജന്‍ കുതിരയാണെന്ന് മുന്‍പും പലതവണ ഞങ്ങള്‍ പറഞ്ഞിട്ടുള്ളതാണ്. മാരിയോ ജിജി ദമ്പതികളുടെ ഇപ്പോഴത്തെ കലഹവും തമ്മിലടിയും പൊതുസമൂഹത്തില്‍ വാര്‍ത്തയാകുന്നതോടെ , ഈ തട്ടിപ്പുകാരെ ഇനിയും ക്രൈസ്തവ സമൂഹം ചുമക്കരുത്, വിശ്വാസികളുടെ വിയര്‍പ്പില്‍ നിന്നുള്ള പണം ഊറ്റിയെടുക്കാന്‍ ഇവര്‍ക്ക് സഹായികളായി നിന്നു ഇവരെ വളര്‍ത്തിയ വൈദികര്‍ ഇനിയും പഴയ പണി തുടരരുത് എന്ന് ഞങ്ങള്‍ ഒരിക്കല്‍ കൂടി പറയുന്നു.

സാധാരണ കുടുംബങ്ങളില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഉണ്ടാകുന്ന വിഷയങ്ങള്‍ ഒന്നുമല്ല ഇപ്പോഴത്തെ ജിജിയും മാരിയോയും തമ്മിലുള്ള ഈ കലഹത്തിന് പിന്നില്‍. വിശ്വാസികളുടെ വിയര്‍പ്പില്‍ നിന്നുണ്ടായ പണം ചാരിറ്റിയുടെ പേരില്‍ അനിയന്ത്രിതമായി ഫിലോകാലിയ എന്ന തട്ടിപ്പ് പ്രസ്ഥാനത്തിലേക്ക് വന്നതോടെ അതിന്റെ വിനിയോഗവും വക മാറ്റലും സൂക്ഷിപ്പും സംബന്ധിച്ച തര്‍ക്കം മാത്രമാണ് ഇപ്പോഴുള്ള ഈ കലഹത്തിന് പിന്നിലുള്ളത്.

പോട്ടെ ധ്യാനകേന്ദ്രം മുതലാളിമാര്‍ക്ക് ഒപ്പം എത്തപ്പെട്ട സുലൈമാന്‍ തുര്‍ക്കി ( തുര്‍ക്കി എന്നുള്ളത് അദ്ദേഹത്തിനെ പരിഹസിക്കുന്ന വാക്കല്ല തുര്‍ക്കി എന്ന ഇസ്ലാമിക രാജ്യത്തെ സ്‌നേഹിക്കുന്ന ആളുകള്‍ ആയതുകൊണ്ട് ആവാം അദ്ദേഹത്തിന്റെ വീട്ടുപേര് തുര്‍ക്കി എന്നാണ് ) ക്രിസ്തുവില്‍ ആകര്‍ഷനായി ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തുമതം സ്വീകരിച്ചു എന്നാണ് അവകാശപ്പെടുന്നത് , ഒരു മതപ്രഭാഷകന് അനുയോജ്യമായ രീതിയില്‍ വാചകക്കസര്‍ത്ത് നടത്തുന്ന സുലൈമാനെ പോലെ ഒരാളെ ‘ സാക്ഷ്യം പറയുവാന്‍ കിട്ടിയതോടെ തങ്ങളുടെ ധ്യാനകേന്ദ്ര ബിസിനസിന് അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിയും എന്ന് മനസ്സിലാക്കിയ ധ്യാനകേന്ദ്രം മുതലാളിമാര്‍ സുലൈമാന്‍ തുര്‍ക്കിയെ മാരിയോ ജോസഫ് ആക്കി വിശ്വാസികളുടെ മുന്നില്‍ അനുഭവസാക്ഷ്യം അവതരിപ്പിക്കുവാനായി ഒപ്പം കൂട്ടി ,

ആദ്യഘട്ടത്തില്‍ ധാനകേന്ദ്രം ബിസിനസിലെ പങ്കാളികളായ വൈദികരും , ചുറ്റും നില്‍ക്കുന്ന ഉപജാപ സംഘങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മാത്രം വിശ്വസിക്കുന്ന ചില ബിഷപ്പുമാരും ചേര്‍ന്ന് വേദികള്‍ കൊടുത്തു മാരിയോയെ വല്ലാതെ അങ്ങ് വളര്‍ത്തി. ധ്യാനകേന്ദ്രം മുതലാളിമാര്‍ മാരിയോയെ ഉപയോഗിച്ച് ബിസിനസ് വളര്‍ത്തിയപ്പോള്‍ മാരിയോ താന്‍ എന്തിനുവേണ്ടി വന്നോ ആ ലക്ഷ്യത്തിനുവേണ്ടി മണ്ടന്മാരായ വൈദികരെ ചവിട്ടുപടിയാക്കി സ്വന്തമായി ഒരു സ്‌പേസ് ഉണ്ടാക്കിയെടുത്തു പാരലായി വളര്‍ന്നുകയറി.

ഇസ്ലാം മതം കാപട്യമായതിനാലാണ് താന്‍ ക്രിസ്തുമതം സ്വീകരിച്ചത് എന്നാണ് മാരിയോ അവകാശപ്പെട്ടിരുന്നത് , എങ്കില്‍ ഇസ്ലാം മതത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ക്രിസ്തുമതത്തിന്റെ മഹത്വങ്ങളെ എഴുത്തുകാട്ടികയുമായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നാല്‍ പകരം മാറിയോ ഇസ്ലാമും ശരി ക്രിസ്തുമതവും ശരി വിശുദ്ധ ബൈബിളും ശരി ഖുര്‍ആനും ശരി എന്ന രീതിയില്‍ തല്ലിയും തലോടിയും ഇസ്ലാം മതത്തെ ക്രൈസ്തവ മനസ്സുകളില്‍ സഹോദര മതമാണ് എന്ന രീതിയില്‍ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടത്തിവന്നത്, ഇത് ഫാദര്‍ മൈക്കിള്‍ കാരിമറ്റത്തെപ്പോലെ ചില വൈദികരുടെ സഹായവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. പലതവണ ക്രിസ്ത്യാനികളുടെ ഭാഗത്തുനിന്നും വൈദികര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധിച്ചിട്ടും മാരിയോയെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് ചില കുലംകുത്തികളായ വൈദികര്‍ സ്വീകരിച്ചത്.

ജിജി ഭാര്യയായി എത്തിയതോടെ രണ്ടുപേരും ചേര്‍ന്ന് പുതിയ നീക്കങ്ങള്‍ നടത്തുകയും പോട്ടെ ധ്യാനകേന്ദ്രത്തിന്റെ തന്നെ ഉള്ളില്‍ സ്വന്തമായി കുറച്ചു സ്ഥലം നേടിയെടുത്ത് താമസമാക്കിയ മാരിയോ, തന്നെ വളര്‍ത്തിയവരെ തള്ളി സ്വന്തം നിലയില്‍ മുന്നോട്ടുള്ള പ്രയാണം ആരംഭിച്ചു. ഇതിനിടയില്‍ ഗോഡ് ഫാദറെ പോലെ ബോബി ചെമ്മണ്ണൂരും എത്തിയപ്പോള്‍ സംഭവം ഒന്ന് കൊഴുത്തു’ പോട്ടെ ധ്യാനകേന്ദ്രത്തെ പിന്തള്ളി പുതുതായി ഒരു ധ്യാനകേന്ദ്രം തുടക്കത്തില്‍ തുടങ്ങിയാല്‍ വിജയിക്കില്ല എന്ന് മനസ്സിലാക്കിയ മാരിയോ പതിയെ മോട്ടിവേഷന്‍ രംഗത്തേക്ക് പതിയെ പതിയെ ചുവടുവെച്ചു , ഇതിനിടയില്‍ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം പൊളിറ്റിക്കല്‍ ഇസ്ലാമിനുവേണ്ടി മാരിയോയുടെ പരിപാടികളില്‍ നേരിട്ടു പങ്കെടുക്കുന്നവരിലും മറ്റു ക്രിസ്ത്യാനികളിലും വിശ്വാസപരമായ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

കേരളത്തില്‍ ഉണ്ടായ പ്രളയങ്ങളുടെ സമയത്ത് പല നന്മ മരങ്ങളും ചാരിറ്റി ഫൗണ്ടേഷനുകളും ഉദയം ചെയ്തിരുന്നു. ഈ പ്രളയസമയത്താണ് ചാരിറ്റിയിലെ ബിസിനസ് സാധ്യതകള്‍ മനസ്സിലാക്കിയ മാരിയോ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരുന്നത്. അതിന് മുന്‍പ് ക്രിസ്ത്യന്‍ സമുദായത്തിലെ ചില വൈദികരെയും ആത്മീയ സ്ഥാപനങ്ങളെയും പരിഹസിക്കുന്നതിനായി നന്മ പ്രവൃത്തികള്‍ ചെയ്യുവാന്‍ ചാര് ഈറ്റബിള്‍ ട്രസ്റ്റ് തുടങ്ങേണ്ട ആവശ്യം ഞങ്ങള്‍ക്ക് ഇല്ല എന്ന് പറഞ്ഞ് വീഡിയോ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച മാരിയോയും ഭാര്യ ജിജി അതെല്ലാം വിഴുങ്ങി നന്മ പ്രവര്‍ത്തികള്‍ ചെയ്യാനുള്ള വീര്‍പ്പുമുട്ടല്‍ മൂലം ഒടുവില്‍ ഫിലോകാലിയ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ചു ചാരിറ്റബിള്‍ ബിസിനസ് തുടങ്ങി.

ആളുകളെ വീഴ്ത്താന്‍ തക്ക രീതിയില്‍ സംസാരിക്കാനറിയാവുന്ന മാരിയോയും അക്കാര്യത്തില്‍ മാരിയോയെ കടത്തി വെട്ടുന്ന ജിജി മാരിയോയും പ്രഭാഷണങ്ങളും മോട്ടിവേഷന്‍ സ്പീക്കും എല്ലാം നടത്തി ആളുകളെ കയ്യിലെടുത്തതിനുശേഷം സ്വദേശത്തും വിദേശത്തുമായി പലരില്‍ നിന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തു തുടങ്ങി. വയനാട് ചൂരല്‍ മലയിലെ ഉരുള്‍പൊട്ടലോടെ മാരിയോ ജിജി ദമ്പതികളുടെ ചാരിറ്റി ബിസിനസ് തഴച്ചുവളര്‍ന്നു ( ഇതില്‍ വയനാട് പ്രളയ ബാധിതര്‍ക്ക് വീട് വെച്ച് കൊടുക്കാനുള്ള സ്ഥലം ഫ്രീയായി ഒരു വിദേശ മലയാളിയായ ക്രിസ്ത്യന്‍ സ്ത്രീ ഫ്രീയായി നില്‍ക്കുകയാണ് ഉണ്ടായത് ). ഇതിനായി ജിജിയാണ് കൂടുതലും വിദേശയാത്രകള്‍ നടത്തി വിദേശ മലയാളികള്‍ ആയിട്ടുള്ള ക്രിസ്ത്യാനികളെ വലയില്‍ വീഴ്ത്തി പണം സ്വീകരിക്കാനുള്ള വഴികള്‍ തുറന്നു കൊണ്ടിരുന്നത്.

അങ്ങിനെ കോടികള്‍ ഇവരിലേക്ക് ഒഴുകിയെത്തി , അങ്ങനെ ഇവരിലേക്ക് എത്തിയ 100 കോടിക്ക് മുകളിലാണ് എന്നതാണ് സ്ഥിരീകരിക്കാത്ത വിവരം. കേരളത്തിലെ കായംകുളം കൊച്ചുണ്ണിയും ബോംബെ മജീദും മുതല്‍ ബോംബെ അധോലോകത്തിലെ ഹാജി മസ്താന്‍ വരെയുള്ളവര്‍ കൊള്ള മുതല്‍ നിന്നും ഒരു ചെറിയ ഭാഗം പാവപ്പെട്ടവര്‍ക്ക് കൊടുത്തു അവരുടെ കണ്ണിലുണ്ണിയായി ജനകീയനായി മാറിക്കൊണ്ട് ബാക്കി 90% സ്വന്തമാക്കുന്ന അതേ തന്ത്രമാണ് മാരിയയും ജിജിയും ഫിലോ കാലിയായിലൂടെ നടത്തിയതും !

എഇഞക അക്കൗണ്ടിലൂടെ അല്ലാതെ തങ്ങളുടെ സ്വകാര്യ അക്കൗണ്ടുകള്‍ വഴി സ്വീകരിക്കുന്ന ചാരിറ്റി പണത്തില്‍ നിന്നും ഒരു ഒരു ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് പേരുണ്ടാക്കുകയും ബാക്കി സ്വന്തം സ്വത്തിലേക്ക് മുതല്‍ കൂട്ടുകയുമാണ് ചെയ്തുകൊണ്ടിരുന്നത്.

ഇതിനിടയില്‍ തങ്ങളുടെതായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഫാന്‍സുകളും ജഞ വര്‍ക്കിന് ആളുകളെയും ഉണ്ടാക്കിയെടുത്ത മാരിയോ ദമ്പതികള്‍ താങ്കള്‍ക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കുവാന്‍ കേസുകള്‍ നല്‍കിയും ഫാന്‍സുകളെ ഉപയോഗിച്ച് തെറിവിളികള്‍ നടത്തിയും അപമാനിക്കുവാന്‍ വ്യാജ പ്രചരണങ്ങളും നടത്താനും മടിച്ചിരുന്നില്ല. ഈ കഴിഞ്ഞ ഇടയാണ് മാരിയോക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സമയത്ത് യൂട്യൂബ് വീഡിയോയിലൂടെ മാരിയക്കെതിരെ സംസാരിച്ച ബ്രദര്‍ അജീഷിന്റെ ഭാര്യയുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ മാരിയോ നേരിട്ട് രംഗത്ത് ഇറങ്ങിയത്.

Top