ഗള്‍ഫിലെ മസാജ് പാര്‍ലറില്‍ ആള്‍ക്കാരെ ആകര്‍ഷിക്കാന്‍ മലയാള നടിമാര്‍; എന്തും നടക്കുമെന്ന രീതിയില്‍ ഫുള്‍ സര്‍വ്വീസ് പരസ്യവും

ദുബായിലെ പണമൊഴുകുന്ന ബിസിനസ് സംരഭമാണ് മസ്സാജ് പാര്‍ലറുകള്‍. മസാജ് പാര്‍ലറിന്റെയും സ്പായുടെയും മറവില്‍ നടക്കുന്നത് വന്‍ ചൂഷണമാണ്. മിക്ക സെന്ററുകള്‍ക്കും നിയമാനുസൃതമായ ഒന്നും കാണുകയുമില്ല. അവിടെ പണം കൊടുത്താല്‍ എന്തും നടക്കുമെന്ന് ചുരുക്കം.

കരാമയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഒരു മലയാളി മസാജ് സ്പായുടെ പരസ്യത്തില്‍ കാണാനാകുക പ്രശസ്തയായ ഒരു മലയാളി യുവനടിയുടെ ചിത്രമാണ്. കേരളീയ വേഷം ധരിച്ചുകൊണ്ട് യൗവ്വന കാന്തിയോടെ പുഞ്ചിരിച്ചിരിക്കുന്ന ഇവരുടെ ചിത്രത്തിലെ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മസാജ് മാത്രമല്ല 100 ദിര്‍ഹം നല്‍കിയാല്‍ ഫുള്‍ സര്‍വീസും നല്‍കും എന്നാണ് പറയുക.

മോഹന്‍ലാല്‍-മഞ്ജുവാര്യര്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിന്റെയും പ്രിയദര്‍ശന്‍ ഉള്‍പ്പെടെ ഉള്ളവരുടേയും ചിത്രത്തില്‍ അഭിനയിച്ച നടി മനസാവാചാ അറിയാത്ത കാര്യങ്ങളാണ് ഗള്‍ഫില്‍ നടക്കുന്നത്. ഇവരെ കൂടാതെ പ്രമുഖരായ പല നടിമാരുടേയും ചിത്രങ്ങള്‍ ഇത്തരം കാര്‍ഡുകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

തങ്ങളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ദുബായില്‍ അനാശാസ്യകേന്ദ്രങ്ങള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിവരം പാവം നടിമാര്‍ അറിയുന്നില്ല. നേരത്തെ സരിത എസ് നായരുടെ ചിത്രം വച്ചുകൊണ്ട് സോളാര്‍ എന്നൊരു മസാജ് സെന്ററും കരാമയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് അടച്ചു പൂട്ടുകയായിരുന്നു.

സെറ്റുസാരിയില്‍ ഉള്ള കേരളീയ സ്ത്രീകളുടെ ചിത്രങ്ങളാണ് മസാജ് സെന്ററുകാര്‍ പരസ്യത്തിനായി ഉപയോഗിക്കുന്നതില്‍ അധികവും. അനധികൃത മസാജ് സെന്ററുകള്‍ കരാമയിലും ദേരയിലും ഇന്റര്‍നാഷണല്‍ സിറ്റിയിലും ഉള്‍പ്പെടെ പലസ്ഥലങ്ങളിലും വ്യാപകമാണ്.

ഇവയില്‍ ചിലയിടങ്ങളില്‍ ചെല്ലുന്നവരെ ഭീഷണിപ്പെടുത്തി പണം കവരുകയും ഒപ്പം മര്‍ദ്ദിക്കുകയും ചെയ്യുന്നതായും വിവരമുണ്ട്. മാനഹാനി ഭയന്ന് പലരും ഇത് പുറത്തു പറയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

Latest
Widgets Magazine