സ്വാശ്രയ മെഡിക്കൽ ഫീസ് പുതുക്കി: ബിഡിഎസ് ഫീസ് വർധിപ്പിച്ചു

സംസ്ഥാന സർക്കാർ സ്വാശ്രയ മെഡിക്കൽ ഡന്‍റൽ ഫീസുകൾ പുതുക്കി. ബിഡിഎസ് ഫീസ് നിരക്കുകൾ വർധിപ്പിച്ചു. ജനറൽ ബിഡിഎസ് സീറ്റിൽ ഫീസ് 2.9 ലക്ഷമാക്കി ഉയർത്തി. എൻആർഐ സീറ്റുകളിലെ ഫീസ് ആറ് ലക്ഷമാക്കി.

അതേസമയം, എംബിബിഎസ് സീറ്റിൽ ഫീസ് 50,000 രൂപ കുറച്ചു. ഇതോടെ ജനറൽ സീറ്റിൽ ഫീസ് അഞ്ച് ലക്ഷം രൂപയായി. എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായും നിശ്ചയിച്ചു. പുതിയ ഫീസ് നിരക്ക് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top