സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ് നിരക്ക് 5.5 ലക്ഷം രൂപയായി പുതുക്കി നിശ്ചയിച്ചു. എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപയാണ് ഫീസ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഫീസ് നിരക്ക് 5.5 ലക്ഷം രൂപയായി പുതുക്കി നിശ്ചയിച്ചു. എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപയാണ് ഫീസ്.സര്‍ക്കാര്‍ രൂപീകരിച്ച ഫീസ് നിര്‍ണയ സമിതിയാണ് പുതുക്കിയ ഫീസ് ഘടന നിശ്ചയിച്ചത്. സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും വേണ്ടി ഏകീകരിച്ച ഫീസ് ഘടനയാണ് ഇത്.10 ലക്ഷം ഫീസ് വേണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യം കമ്മിറ്റി തള്ളി. അതേസമയം, പുതിയ സ്വാശ്രയ എംബിബിഎസ് ഫീസ് അംഗീകരിക്കാനാകില്ലെന്ന് സ്വാശ്രയ മാനേജ്മെന്‍റ് അസോസിയേഷൻ പ്രതിനിധി ഫസൽ ഗഫൂർ പറഞ്ഞു. കഴിഞ്ഞ തവണത്തേതിനേക്കാൾ കുറഞ്ഞ ഫീസാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതേ ആവശ്യം ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി നടത്തിയ ചർച്ചയിൽ സ്വാശ്രയ മാനേജ്;മെന്റുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല. ക്രിസ്ത്യൻ പ്രൊഫഷണൽകോളേജ് മാനേജ്മെന്റ് ഫെഡറേഷൻ 85 ശതമാനം സീറ്റിൽ വാർഷിക ഫീസ് ഏഴു ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻ.ആർ.ഐ. സീറ്റിൽ 15 ലക്ഷം രൂപയുമാണ് ആവശ്യപ്പെട്ടത്. നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലുള്ള പ്രവേശനമായതിനാൽ എൻ.ആർ.ഐ ഒഴിച്ചുള്ള എല്ലാ സീറ്റിലും ഫീസ് 15ലക്ഷം വേണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം. എന്നാലിത് സർക്കാർ തള്ളി. 20ശതമാനം സീറ്രുകളിൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട്.
അതേസമയം, ഇപ്പോൾ നിശ്ചയിച്ച ഫീസ് അംഗീകരിക്കില്ലെന്ന് സ്വാശ്രയ മാനേജ്മെന്റുകൾ വ്യക്തമാക്കി. ഫീസ് നിർണയ സമിതിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ പറഞ്ഞു. ഫീസ് ഘടന ശാസ്ത്രീയമല്ലെന്നും എട്ട് ലക്ഷമെങ്കിലും ഫീസ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സുപ്രീംകോടതി നിർദേശപ്രകാരം ആഗസ്റ്റ് 31നകം പ്രവേശനം അവസാനിപ്പിക്കണം. ഇതനുസരിച്ച് പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ് അലോട്ട്മെന്റിനായുള്ള സാദ്ധ്യതാ ഷെഡ്യൂളും മറ്റും തയ്യാറാക്കിയിട്ടുണ്ട്. മാനേജ്മെന്റുകൾ കോടതിയിൽ പോയാൽ പ്രവേശനം വൈകാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു.

Top