പോടാ മാധ്യമ വ്യഭിചാരികളെ,ഇടതുമാറി വലതൊഴിഞ്ഞ് മോഹനന്റെ കളരിയങ്കം മാധ്യമപ്രവര്‍ത്തകന്റെ നെഞ്ചത്ത്,തെറിയഭിഷേകം കേട്ട് ചെവിപൊട്ടി റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധികള്‍,വീരന്‍ മുന്നണി മാറുന്നതിലുള്ള മന്ത്രി മോഹനന്റെ കലിപ്പ് പത്രക്കാരോട്.

കൊച്ചി:തെറിയെന്ന് പറഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ ഭരണി തോറ്റു പോകും.അത്രയൊന്നും ഇല്ലെങ്കിലും ഒരു ജനപ്രതിനിധി ഇങ്ങനെ പെരുമാറാമോ എന്നാണ് കൃഷി മന്ത്രി കെപി മോഹനന്റെ ഇന്നലത്തെ പെര്‍ഫോമന്‍സ് കണ്ടാല്‍ ആരും ചോദിച്ച് പോകുക.വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റം സംബന്ധിച്ച അഭ്യുഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കൃഷിമന്ത്രിക്ക് യുഡിഎഫ് വിട്ടുപോകാന്‍ താല്‍പര്യമില്ലെന്ന സൂചനകള്‍ പുറത്ത് വന്നത്.ഇത് സ്ഥിരീകരിക്കാന്‍ പോയ റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധികള്‍ക്ക് നേരെയാണ് കൃഷിമന്ത്രി അതിക്രമം കാണിച്ചത്.കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ അനില്‍ ജോര്‍ജിന് നേരെ നല്ല തെറിയഭിഷേകമാണ് മന്ത്രി നടത്തിയത്.”പോടാ മാധ്യമ വ്യഭിചാരികളെ,നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല.നിങ്ങള്‍ക്ക് വേറെ പണിയില്ലേ?”. മന്ത്രി തുടരുകയായിരുന്നു.കുറച്ചുകൂടി സഭ്യതയോടെ സംസാരിക്കണമെന്ന് അനില്‍ ജോര്‍ജ് ആവശ്യപ്പെട്ടപ്പോള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ തെമ്മാടിത്തം എനിക്കറിയാം എന്നായിരുന്നു മോഹനന്റെ മറുപടി.ക്യാമറ മറച്ച് പിടിച്ച് തള്ളിയ ശേഷം മൈക്കും വയറും മന്ത്രി വലിച്ച് കളഞ്ഞു.അതേ ക്ഷോഭത്തോടെ മറ്റൊരു മുറിയില്‍ കയറി മോഹനന്‍ വാതിലടച്ചു.anil jorjവീരേന്ദ്രകുമാറിന്റെ നിലപാട് മൂലം തന്റെ മന്ത്രിസ്ഥാനം പോകുമോ എന്ന ഭയപ്പാടിലാണ് മന്ത്രി ഇത്തരത്തില്‍ മാധ്യമ പ്രവര്‍ത്തകന് നേരെ കയര്‍ക്കാന്‍ കാരണമെന്നാണ് സൂചന.വീരന്‍ പോയാലും താന്‍ മുന്നണി വിടില്ലെന്ന് മന്ത്രി അടുപ്പക്കാരോട് പ്രഖ്യാപിച്ചുവെന്നാണ് പറയപ്പെടുന്നത്.ഇതോടെ വീരേന്ദ്ര കുമാറിന്റെ ജെഡിയു വീണ്ടും പിളരും.18ന് ചേരുന്ന ജെഡിയു സംസ്ഥാന കൗണ്‍സിലില്‍ മുന്നണിമാറാനുള്ള തീരുമാനത്തിന് ഏതാണ്ട് രൂപമാകുമെന്നാണറിയുന്നത്.മോഹനന്റെ വിഷയത്തില്‍ വീരേന്ദ്രകുമാറിന്റെ നിലപാടാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

Top