പൊന്‍രാധാകൃഷ്ണന്‍ അയ്യനെ കണ്ടു, നിറകണ്ണുകളുമായി മന്ത്രി മലയിറങ്ങി

സന്നിധാനം: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അയ്യനെ കണ്ടു..മന്ത്രിയായല്ല, തികഞ്ഞ ഭക്തനായി..ഒടുവില്‍ കണ്ണുനിറഞ്ഞ് മലയിറക്കം..കണ്ണ് മാത്രമല്ല, മനസും നിറഞ്ഞ്. നിലയ്ക്കലില്‍ എസ് പി യതീഷ് ചന്ദ്രയുമായി ചെറിയ വാക്കേറ്റമുണ്ടായെങ്കിലും പടി കയറി അയ്യപ്പനെ കണ്ടപ്പോള്‍ മന്ത്രിയുടെ മനസില്‍ ഭക്തി മാത്രമേ ഉണ്ടായിരുന്നുള്ളു.കണ്ണുകള്‍ ഇറുക്കിയടച്ച് ധ്യാനനിരതനായി നിന്ന മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയതോടെ കൂടെയുണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ആശ്വസിപ്പിക്കാനായി അടുത്തെത്തി. എന്നാല്‍ ഇത് സന്തോഷത്തിന്റെ കണ്ണീരെന്ന് പറഞ്ഞ് മന്ത്രി എ.എന്‍.രാധാകൃഷ്ണനെ പറഞ്ഞ് നിര്‍ത്തുകയായിരുന്നു.

വൈകുന്നേരം നാല് മണിയോടെയാണ് മന്ത്രിയും സംഘവും സന്നിധാനത്തെത്തിയത്. തുടര്‍ന്ന് പതിനെട്ടാം പടി കയറി അയ്യനെ കണ്ട് തൊഴുതു വണങ്ങി. പിന്നീട് തന്ത്രിയുടെ മുറിയിലെത്തി ചര്‍ച്ച നടത്തി. വൈകുന്നേരത്തോടെ തന്നെ മന്ത്രിയും സംഘവും തിരിച്ചിറങ്ങുമെന്നാണ് വിവരം.
നേരത്തെ നിലയ്ക്കലിലെത്തിയ മന്ത്രിയും സംഘവും നിലയ്ക്കലിലെത്തിയപ്പോള്‍ എസ്.പി.യതീഷ് ചന്ദ്രയുമായി തര്‍ക്കമുണ്ടായിരുന്നു. നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനെ മന്ത്രി ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിലാണ് മന്ത്രിയും സംഘവും സന്നിധാനത്തേക്ക് പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top