മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രത്തില്‍ റഹ്മാനും

1980 കളിലെ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒരപാട് അനിയന്‍ വേഷം ചെയ്ത റഹ്മാന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ലാലിന്റെ അനിയനായി വേഷമിടുന്നു. മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രമായ ‘ജനതാ ഗാരേജി’ലാണ് ലാലും റഹ്മാനും ഒന്നിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സായ്കുമാര്‍, നിത്യാമേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.ഉണ്ണി മുകുന്ദന്‍ വില്ലന്‍ വേഷത്തിലാണ് ഈ ചിത്രത്തിലെത്തുക.

മോഹന്‍ലാലിനൊപ്പം ജൂനിയര്‍ എന്‍ടിആറും ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നു. രണ്ടു നായികമാരില്‍ ഒരാളാണ് നിത്യമേനോന്‍. സാമന്തയാണ് മറ്റൊരു നായിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top