ലാഹോര്‍: സ്‌നേഹിച്ച യുവാവുമായുള്ള ബന്ധത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഒളിച്ചോടി പോകുകയുണ്ടായി. കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇരുവരും ഹസ്സന്‍ എന്ന യുവാവിന്റെ വീട്ടിലായിരുന്നു താമസം. മാസങ്ങള്‍ക്കുശേഷം സീനത് എന്ന മകളെ കാണാന്‍ സഹോദരനും ബന്ധുക്കളും വരികയുണ്ടായി.
സീനതിന്റേയും റഫീഖിന്റേയും ബന്ധം അംഗീകരിക്കുന്നുവെന്നും എന്നാല്‍ പരമ്പരാഗതമായ രീതിയില്‍ വിവാഹം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതിന് വേണ്ടി സീനതിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം സീനത് മരിച്ചുവെന്ന വിവരമാണ് ഹസ്സന് ലഭിച്ചത്. മാതാപിതാക്കള്‍ കൊല്ലുമെന്ന് സീനതിനറിയാമായിരുന്നുവെന്ന് ഹസ്സന്‍ പറഞ്ഞു. ഇത് തന്റെയടുത്തു പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ ഭാര്യയെ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് ഹസ്സന്‍ പറയുന്നു. ഭാര്യാ മാതാവിനും സഹോദരനുമെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഈ ചെറുപ്പക്കാരന്‍.
പാകിസ്താനില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓരോ വര്‍ഷവും പ്രണയത്തിന്റെ പേരില്‍ ആയിരത്തോളം പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ മാസം പാകിസ്താനില്‍ പതിനെട്ടുകാരിയായ ഒരു അദ്ധ്യാപികയെ മൂന്ന് പേര്‍ ചേര്‍ന്ന് ചുട്ടുകൊന്നിരുന്നു. അദ്ധ്യാപികയായി ജോലി നോക്കിയിരുന്ന സ്‌കൂളിന്റെ ഉടമസ്ഥന്റെ മകനും സുഹൃത്തുക്കളുമായിരുന്നു ഇതിന് പിന്നില്‍. വിവാഹാഭ്യര്‍ത്ഥ നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു യുവാവിനെ അദ്ധ്യാപികയുടെ ജീവനെടുക്കാന്‍ പ്രേരിപ്പിച്ചത്