ഒറ്റ പ്രസവത്തില്‍ 17 കുഞ്ഞുങ്ങള്‍..!! നിറവയറിന് പിന്നിലെ സത്യാവസ്ഥ പുറത്ത്

അവിശ്വസനീയ വാര്‍ത്തകള്‍ എളുപ്പത്തില്‍ പരക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന വാര്‍ത്തയായിരുന്നു യുവതി ഒറ്റ പ്രസവത്തില്‍ യുവതി 17 കുഞ്ഞുങ്ങളെ പ്രസവിച്ചുവെന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ പ്രസവ കഥയുടെ ചുരുളഴിഞ്ഞിരിക്കുകയാണ്. ഭീമന്‍ വയ.റുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയ്ക്ക് പിന്നിലെ സത്യം ഇങ്ങനെ

റിച്ചാര്‍ഡ് കമറിന്റ ഡേ എന്ന പേരുള്ള ഫേസ്ബുക്ക് യൂസറാണ് ഈ ചിത്രം ആദ്യമായി പങ്കുവച്ചത്. നിമിഷനേരം കൊണ്ടാണ് നിരവധി പേര്‍ ഈ പോസ്റ്റ് റീഷെയര്‍ ചെയ്യുന്നത്. ഒറ്റയടിക്ക് 33,000 പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. യുവതിയുടെ ചിത്രത്തിനൊപ്പം അനേകം കുഞ്ഞുങ്ങളുടെ ഇടയില്‍ ഇരിക്കുന്ന ഒരു പുരുഷന്റെ ചിത്രവും പോസ്റ്റിലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റിന് വന്‍ പ്രചാരം ലഭിച്ചതോടെയാണ് ‘ഇന്ത്യ ടുഡേ’ ഇതിന്റെ സത്യാവസ്ഥ തേടി ഇറങ്ങിയത്. ഇന്ത്യ ടുഡേയുടെ ‘ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂമാ’ണ് പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവന്നത്. വേള്‍ഡ് ന്യൂസ് ഡെയിലി റിപ്പോര്‍ട്ട് എന്ന വാര്‍ത്താ വെബ്‌സൈറ്റായിരുന്നു വാസ്തവവിരുദ്ധമായ ഈ വാര്‍ത്തയ്ക്ക് പിന്നില്‍. ആക്ഷേപ ഹാസ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ വെബ്‌സൈറ്റ് പലപ്പോഴും നല്‍കുക വാസ്തവ വിരുദ്ധമായ വാര്‍ത്തകളാണ്.

Image about Mother Gives Birth to 17 Babies at Once in USA

ഇതേ വാര്‍ത്ത ‘വുമണ്‍ ഡെയിലി മാഗസിന്‍’ എന്ന മറ്റൊരു വെബ്‌സൈറ്റും പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്‍ത്തയാണ് റിച്ചാര്‍ഡ് കമറിന്റ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷെയര്‍ ചെയ്തത്.ഭീമന്‍ വയറുമായി നില്‍ക്കുന്ന യുവതിയുടെ ചിത്രം കൃത്രിമമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്നും ഇന്ത്യ ടുഡേ കണ്ടെത്തിയിട്ടുണ്ട്. എട്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയ ഒരു സ്ത്രീയുടെ ചിത്രമാണ് ഈ വിധത്തില്‍ ഫോട്ടോഷോപ്പ് ചെയ്തത്. മാത്രമല്ല പോസ്റ്റിലുള്ള പുരുഷന്റെ ചിത്രം ഗൈനക്കോളജിസ്റ്റായ റോബര്‍ട്ട് എം ബൈറ്റര്‍ എന്നയാളുടേതാണെന്നും ഇവര്‍ കണ്ടെത്തി. യുവതിയും ഇയാളും തമ്മില്‍ യാതൊരു ബന്ധവുമില്ല.

Top