പയ്യന്നൂരിലെ രാമന്തളിയിലാണ് സംഭവം നടന്നത്. രാമന്തളി പരത്തിക്കാട്ടെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ചെറുകിണിയന്‍ മീനാക്ഷിയെ (63) കൊല്ലാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് മരുമകള്‍ സുചിത്രയെ(30) പയ്യന്നൂർ സിഐ എംപി ആസാദ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൊലപാതകശ്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ മീനാക്ഷി മംഗളൂരുവിലെ സ്വകാര്യ ആസ്പത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആദ്യം സുചിത്ര മീനാക്ഷിയെ വീടിന്റെ ഏണിപ്പടിയുടെ മുകളില്‍നിന്ന് തള്ളിയിടുകയായിരുന്നു. നിസാരമായി പരിക്കേറ്റ മീനക്ഷിയുടെ വായിൽ തുണി തിരുകി കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മീനാക്ഷിയുടെ മകന്‍ രവീന്ദ്രനാഥിന്റെ ഭാര്യയാണ് സുചിത്ര. മീനാക്ഷി ഭർത്തൃ വീട്ടിൽ അമ്മായിയമ്മയോടൊപ്പമാണ് താമസം. രക്തം വാര്‍ന്ന നിലയില്‍ മീനാക്ഷിയെ ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഭർത്തൃമാതാവിന്റെ മറ്റ് മക്കളോടൊപ്പം താമസിക്കാന്‍ പോകാതെ ഇവിടെ തന്നെ താമസിക്കുന്നതാണ് വധശ്രമത്തിനുകാരണമെന്നും പോലീസ് പറയുന്നു. സുചിത്ര അമ്മായയമ്മയെ ദ്രോഹിക്കുന്നത് ഇത് ആദ്യമായല്ല. ഇതിനുമുന്‍പും സമാനമായ അക്രമമുണ്ടായതായി നാട്ടുകാരും പറയുന്നു. നാലുവര്‍ഷം മുന്‍പാണ് രവീന്ദ്രനാഥ് സുചിത്രയെ വിവാഹം കഴിക്കുന്നത്.


