നെന്മാറ ഇരട്ടക്കൊലപാതക കേസ്: ചെന്താമര കുറ്റക്കാരന്‍, തൂക്കിക്കൊന്നോളൂവെന്ന് പ്രതി കോടതിയില്‍

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് വിധി. ബിഎന്‍എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് ചോദിച്ചപ്പോള്‍ തന്നെ തൂക്കികൊന്നോളൂവെന്നായിരുന്നു മറുപടി. ജൂലൈ 15ന് ശിക്ഷ വിധിക്കും.

പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ജൂലൈ 6ന് കേസില്‍ വിധി പറയാനിരിക്കെ ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി നാലില്‍ ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്താമരയെ തൂക്കിക്കൊല്ലാന്‍ വിധിക്കണമെന്ന് കേസിലെ സാക്ഷി പുഷ്പ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ‘കയ്യുംകാലും വയ്യാത്ത ഞാനും കുഞ്ഞും കോയമ്പത്തൂരിലാണ്. ചെന്താമര പുറത്തിറങ്ങില്ലെന്ന് ഉറപ്പുനല്‍കിയാലേ നാട്ടിലേക്ക് വരൂ. പുറത്തിറങ്ങിയാല്‍ എന്നെയും സജിതയുടെ മക്കളെയും കാെല്ലും. അയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അയാള്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ ഞങ്ങളെ കൊല്ലും’, പുഷ്പ പ്രതികരിച്ചു.

 

Top