ഉറങ്ങിക്കിടന്ന മകനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; കൊലപാതകം ഭര്‍ത്താവ് പ്രഭാത നടത്തതിന് പോയപ്പോള്‍; സംഭവം രാജസ്ഥാനില്‍

രാജസ്ഥാനിലെ ഉദയ്പൂരില്‍ അമ്മ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അംബ മാതാ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 14കാരനായ പുരഞ്ജയിനെ ഉറങ്ങുമ്പോഴാണ് അമ്മ മനീഷ (37) കൊലപ്പെടുത്തിയത്. ഭര്‍ത്താവ് പ്രഭാത നടത്തിനായി പോയിരിക്കവെയായിരുന്നു യുവതി കൊലപാതകം നടത്തിയത്. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് താന്‍ മകനെ കൊലപ്പെടുത്തിയെന്ന് അറിയിച്ചതും മനീഷ തന്നെയാണ്. പ്രതിക്ക് കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യമുണ്ടെന്നും അതിന്റെ ചികിത്സയിലായിരുന്നുവെന്നും കുടുംബം പറഞ്ഞു.

പൊലീസ് സംഭവ സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ എന്തിനാണ് മകനെ കൊലപ്പെടുത്തിയതെന്ന് യുവതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top