കണ്ണൂർ : മേലാറ്റൂര്‍ എടയാറ്റൂരില്‍ പിതൃസഹോദരന്‍ ആനക്കയം പാലത്തിൽനിന്ന് കടലുണ്ടിപ്പുഴയിലെറിഞ്ഞ ഒൻപതു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.എടയാറ്റൂര്‍ മംഗരത്തൊടി മുഹമ്മദ് സലീമിന്റെ മകന്‍ ഒമ്പതുവയസുകാരനായ മുഹമ്മദ് ഷെഹീന്‍ ആണ് കൊല്ലപ്പെട്ടത്.കുട്ടിയെ
തട്ടിക്കൊണ്ടുപോകാനും പുഴയിലേക്കെറിയാനും കാരണമായത് അഞ്ചുലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു . പ്രതിയുടെ സഹോദരനും കുട്ടിയുടെ പിതാവുമായ മങ്കരത്തൊടി മുഹമ്മദ് സലീം കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് മാഫിയയുടെ സ്ഥിരം കാരിയറായി പ്രവര്‍ത്തിക്കാറുള്ളയാളാണ്. ഇയാള്‍ ഗള്‍ഫില്‍നിന്നും കടത്തിക്കൊണ്ടുവന്ന മൂന്നുകിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചതായി പറഞ്ഞ് മാഫിയയെ ധരിപ്പിച്ചുവെന്നും ഈ സ്വര്‍ണം വിറ്റ പണത്തില്‍നിന്നും അഞ്ചുലക്ഷം രൂപ വിലപേശി വാങ്ങാനാണ് താന്‍ സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയതെന്നും പിടിയിലായ പ്രതി മങ്കരത്തൊടി മുഹമ്മദ്(48) പോലീസിന് മൊഴി നല്‍കി. എന്നാല്‍ പിന്നീട് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് സലീമിന്റെ മകനായ മുഹമ്മദ് ഷഹീനെ പുഴയിലേക്കെറിഞ്ഞതെന്നും മുഹമ്മദ് മൊഴി നല്‍കി.
പ്രതിയുടെ സഹോദരനായ മുഹമ്മദ് സലീമിനെതിരേ നിലവില്‍ കസ്റ്റംസില്‍ കേസുകളുണ്ട്. നിരവധി തവണ സ്വര്‍ണക്കടത്ത് കാരിയറായി പ്രവര്‍ത്തിച്ചിട്ടുള്ള ഇയാള്‍ ആദ്യമായാണ് ഇത്തരത്തില്‍ മാഫിയയെ കബളിപ്പിച്ച് സ്വര്‍ണം കടത്തിയതെന്നും പോലീസ് പറഞ്ഞു. 80ലക്ഷംരൂപയോളം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തുവെന്നാണ് ഇയാള്‍ മാഫിയകളെ അറിയിച്ചത്. എന്നാല്‍ തട്ടിപ്പ് മനസ്സിലാക്കിയ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് മാഫിയാ സംഘം ഇദ്ദേഹത്തെ പിടികൂടുകയും തുടര്‍ന്നു തന്റെ കയ്യിലുള്ള കുറച്ചു പണം ഇയാള്‍ മാഫിയക്ക് െകെമാറിയതായും പോലീസ് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ലഭിച്ച പണത്തിലെ ചെറിയ തുകമാത്രമാണു സഹോദരന്‍ സ്വര്‍ണക്കടത്ത് മാഫിയക്ക് െകെമാറിയിട്ടുള്ളുവെന്ന് മനസ്സിലാക്കിയ മുഹമ്മദ് അഞ്ചുലക്ഷം രൂപ ആഗ്രഹിച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനും വിലപേശാനും തീരുമാനിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വര്‍ണക്കടത്ത് മാഫിയാ സംഘമാണെന്ന് വരുത്തിത്തീര്‍ക്കുകയും ശേഷം തന്റെ കയ്യില്‍ പണം ഏല്‍പിച്ച് െകെമാറാനും പറയാനാണു ഉദ്ദേശിച്ചത്. ഇരുവര്‍ക്കും ഇടയിലുള്ള ഇടനിലാക്കാരനാണ് താനെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എടയാറ്റൂരില്‍ നിന്ന് െബെക്കില്‍ കൊണ്ടുവന്ന കുട്ടിയുമായി ഇയാള്‍ സിനിമ കാണുകയും ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി നല്‍കുകയും ചെയ്തു. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഇതോടെയാണ് മുഹമ്മദ് തന്റെ തട്ടിക്കൊണ്ടുപോകല്‍ നാടകം പൊളിയുമെന്ന് ചിന്തിച്ചത്. കുട്ടിയെ തിരിച്ച് വീട്ടിലെത്തിക്കുന്നതും വഴിയില്‍ ഉപേക്ഷിക്കുന്നതും പിടിക്കപ്പെടാന്‍ കാരണമാകുമെന്ന് ഭയന്ന ഇയാള്‍ തെളിവ് നശിപ്പിക്കുന്നതിനാണ് കുട്ടിയെ പുഴയിലെറിഞ്ഞതെന്നും മൊഴിയില്‍ പറയുന്നു. ശേഷം വീട്ടില്‍ മടങ്ങിയെത്തുകയും സാധാരണ പോലെ പെരുമാറുകയും ചെയ്ത മുഹമ്മദ് ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ കുട്ടിയെ കണ്ടെത്തുന്നതിനുള്ള സമരപരിപാടികളില്‍ വരെ സജീവമായി പങ്കെടുത്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ മൊഴി വിശ്വാസ്യയോഗ്യമാണെന്ന് അന്വേഷണത്തിന്റെ മേല്‍നോട്ടംവഹിക്കുന്ന പെരിന്തല്‍മണ്ണ ഡിെവെ.എസ്.പി. എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ 13ന് രാത്രി പത്തോടെ ആനക്കയംപാലത്തില്‍നിന്നും കടലുണ്ടിപ്പുഴയിലേക്കെറിഞ്ഞ ഒമ്പതുവയസ്സുകാരനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കടലുണ്ടിപ്പുഴയിലും കടലിലും ഇന്നലെ പോലീസും തീരദേശ പോലീസും ഫിഷറീസ് വകുപ്പും കടലോര ജാഗ്രതാസമിതിയും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോടതി റമാന്‍ഡ്‌ചെയ്ത പ്രതി മുഹമ്മദിനെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. മുഹമ്മദിനേയും ചോദ്യംചെയാന്‍ വിളിപ്പിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 13 ന് ആയിരുന്നു ഷെഹീനെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആണ് പിതൃസഹോദരന്‍ ആയ മുഹമ്മദ് ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍, കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ കാര്യം മുഹമ്മദ് സമ്മതിക്കുകയും ചെയ്തു.ദിവസങ്ങള്‍ നീണ്ട തിരച്ചിലിലും ഷെഹീനെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് നിരാശ പടര്‍ത്തിയിരുന്നു. അപ്പോഴാണ് ഓഗസ്റ്റ് 29 ന് വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. മുഹ്മദ് വാങ്ങി നല്‍കിയ പുതിയ വസ്ത്രം ധരിച്ച നിലയില്‍ തന്നെ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
സഹോദരനില്‍ നിന്ന് പണം തട്ടാന്‍ വേണ്ടിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി. പിടിക്കപ്പെടുമോ എന്ന സംശയത്താലാണ് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ കൊലപ്പെടുത്തിയത് എന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തിന് മുമ്പ് ഇയാള്‍ കുട്ടിയ്ക്ക് ഐസ്‌ക്രീമും ബിരിയാണിയും വസ്ത്രങ്ങളും എല്ലാം വാങ്ങി നല്‍കിയിരുന്നു. കുട്ടിയുടെ തലയില്‍ ഹെല്‍മെറ്റ് വച്ചായിരുന്നു പിന്നീട് ബൈക്കില്‍ സഞ്ചരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.കേസില്‍ പോലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളും മുഹമ്മദ് നടത്തിയിരുന്നു. പോലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പറഞ്ഞ് പലതവണ ഇയാള്‍ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ സമരം ചെയ്യാനും ജനപ്രതിനിധികളെ കാണാനും എല്ലാം മുന്നില്‍ നിന്നതും മുഹമ്മദ് തന്നെ ആയിരുന്നു.
പ്രതി മുഹമ്മദ് റിമാൻഡിലാണ്. എടയാറ്റൂർ മങ്കരത്തൊടി മുഹമ്മദ് സലീം – ഹസീന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹിൻ.കുട്ടിയെ കണ്ടെത്താനായി കഴിഞ്ഞദിവസം പുഴയിലും കടലിലും ഒരേസമയം പരിശോധന നടത്തിയിരുന്നു. 13ന് രാവിലെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി രാത്രി ആനക്കയം പാലത്തിൽനിന്നു കടലുണ്ടിപ്പുഴയിൽ തള്ളി കൊലപ്പെടുത്തുകയായിരുന്നെന്ന പിതൃസഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലു ദിവസമായി പൊലീസ് തിരച്ചിലിലായിരുന്നു.


