രാത്രി സ്റ്റേഷനിലെത്തിക്കാന്‍ ശ്രമിച്ച പോലീസിന് മുന്നില്‍ യുവതി തുണി ഉരിഞ്ഞു; പോലീസിനെതിരെ വന്‍ വിമര്‍ശനം

പോലീസുകാര്‍ പ്രതികളെ പിടികൂടാന്‍ തിരഞ്ഞെടുക്കുന്നത് കൂടുതലും രാത്രി സമയമാണ്. പ്രതികള്‍ കൂടുതലും കുടുങ്ങുന്നത് രാത്രി വീട്ടില്‍ കിടന്ന് ഉറങ്ങുമ്പോഴാണ്. എന്നാല്‍ ഇത്തരത്തിലൊരു ശ്രമം നടത്തിയ മുംബൈ പോലീസിന് പണികിട്ടി. എന്നാല്‍ രാത്രിയില്‍ യുവതിയെ പിടികൂടാനെത്തിയ പോലീസിനെ യുവതി നേരിട്ടത് കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ്.

തന്നെ പിടികൂടാനെത്തിരയവരുടെ മുന്നില്‍ സ്വയം വസ്ത്രങ്ങളഴിച്ചാണ് യുവതി പൊലീസുകാരെ നിസ്സഹായരാക്കിയത്. മുംബൈയിലെ ലോഖണ്ഡ്വാലയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. തങ്ങള്‍ക്കൊപ്പം രാത്രിതന്നെ സ്റ്റേഷനിലേക്കു വരാന്‍ പൊലീസുകാര്‍ യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നു. വനിതാ പൊലീസ് സംഘത്തിലില്ലായിരുന്നു. രാവിലെ താന്‍ സ്റ്റേഷനില്‍ വന്നുകൊള്ളാമെന്നു പറഞ്ഞെങ്കിലും പൊലീസുകാര്‍ സമ്മതിക്കാതിരുന്നതിനെത്തുടര്‍ന്നാണു യുവതിക്കു വസ്ത്രമഴിച്ചു പ്രതിഷേധിക്കേണ്ടി വന്നത്. സമ്പന്നര്‍ മാത്രം താമസിക്കുന്ന ഉയരം കൂടിയ ‘പോഷ് റസിഡന്‍ഷ്യന്‍ കോംപ്ലക്‌സി’ലാണ് സംഭവം അരങ്ങേറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെയോടെ യുവതി തന്നെയാണ് പൊലീസിനെ തന്റെ താമസസ്ഥലത്തേക്കു വിളിച്ചു വരുത്തിയത്. കെട്ടിടത്തിലെ കാവല്‍ക്കാരന്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. തനിക്കു സിഗരറ്റ് വേണമെന്ന് ഇന്റര്‍കോമിലൂടെ യുവതി സെക്യൂരിറ്റി ജീവനക്കാരന്‍ അലോകിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെന്നും. എന്നാല്‍ അലോക് ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ഇവരും തമ്മില്‍ ചൂടേറിയ വഴക്കും തര്‍ക്കവുമായി. തുടര്‍ന്ന് യുവതി സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചു കൊണ്ട് ട്വീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നെത്തിയ പൊലീസ് പരാതി നല്‍കാന്‍ രാത്രിതന്നെ തങ്ങള്‍ക്കൊപ്പം സ്റ്റേഷനിലേക്കു വരാന്‍ നിര്‍ബന്ധിച്ചപ്പോഴാണ് യുവതി നിസ്സഹായായത്.

താന്‍ ഇപ്പോള്‍ സ്റ്റേഷനിലേക്കു വരുന്നില്ലെന്നു യുവതി ആവര്‍ത്തിച്ചു പറയുന്നുണ്ട്. തന്നെ മുറിയിലേക്കു പോകാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പക്ഷേ വഴി തടഞ്ഞുകൊണ്ടുനില്‍ക്കുന്ന പൊലീസുകാര്‍ യുവതി തങ്ങള്‍ക്കൊപ്പം ആ രാത്രിതന്നെ സ്റ്റേഷനിലേക്കു വരണമെന്ന് ആവശ്യപ്പെടുകയാണ്. വഴക്കു കേട്ടു തടിച്ചുകൂടിയവര്‍ അതിശയിച്ചുനില്‍ക്കേ യുവതി ദേഷ്യം നിയന്ത്രിക്കാനാവാതെ തന്റെ വസ്ത്രങ്ങള്‍ ഓരോന്നായി വലിച്ചൂരി. കണ്ടുനിന്നവരില്‍ ഒരാള്‍ പോലും പ്രശ്‌നത്തില്‍ ഇടപെടുകയോ യുവതിയെ സഹായിക്കാന്‍ തയാറാകുകയോ ചെയ്തില്ല.

സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിട്ടും വനിതാ പൊലീസിന്റെ സഹായമില്ലാതെ യുവതിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസ് നടപടി വിവാദത്തിലായിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നഗരവാസികള്‍ സംഭവം അറിയുന്നത്. ലിഫ്റ്റില്‍ തനിച്ചുനില്‍ക്കുന്ന യുവതി മുകള്‍നിലയിലുള്ള തന്റെ ഫ്‌ലാറ്റിലേക്കു പോകാന്‍ അനുവദിക്കണമെന്ന് പൊലീസുകാരോടു തുടര്‍ച്ചയായി അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.

Top