സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്ത രണ്ടു യുവാക്കളെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

തൃശൂര്‍: തൃശൂര്‍ പറപ്പൂക്കരയില്‍ രണ്ട് യുവാക്കളെ തലക്കടിച്ച് കൊന്നത് സുഹൃത്തിന്റെ ഭാര്യയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യം കൊണ്ടെന്ന് പൊലീസ്. കൊലപാതക സംഘത്തില്‍ 12 പേരുള്ളതായും സൂചന ലഭിച്ചു.

തൃശൂര്‍ വരാക്കര സ്വദേശി മെല്‍വിന്‍, മടിക്കര സ്വദേശി വിശ്വജിത്ത് എന്നിവരെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് അഞ്ച് മണിയോടെ പറപ്പൂക്കരക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്തെ വഴിയരികിലാണ് ഇവരെ രക്തം വാര്‍ന്ന് ബോധരഹിതമായ നിലയില്‍ കണ്ടത്. ഇവര്‍ക്കൊപ്പം സുഹൃത്തക്കളായ മിഥുന്‍, ശ്രീജിത്ത് എന്നിവര്‍ക്കും പരുക്കേറ്റു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുഹൃത്തുക്കളില്‍ ഒരാളുടെ ഭാര്യയെ മറ്റൊരു സംഘം ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം 12 പേരുടെ സംഘം പറപ്പൂക്കരയിലെത്തി മാരകായ ആയുധങ്ങളുമായി ആക്രമിക്കുകയയിരുന്നു. തലക്കേറ്റ പരുക്കില്‍ നിന്ന് രക്തം വാര്‍ന്ന് മണിക്കൂറോളം റോഡില്‍ കിടന്നതാണ് മരണകാരണമെന്ന് കരുതുന്നു.

റൂറല്‍ എസ്.പി, ചാലക്കുടി ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി.

Top