കൊല്‍ക്കത്ത: മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മുസ്ലിം ബാലന്റെ വിരലറുത്തു. പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂരിലെ പീപ്പിള്‍ബെറ പഞ്ചായത്തിലാണ് സംഭവം. പതിനൊന്നു വയസ്സുകാരനെ നഗ്‌നാക്കി മര്‍ദ്ദിച്ച ശേഷം ജനക്കൂട്ടം കൈ വിരലുകള്‍ അറുത്തെടുക്കുകയായിരുന്നു.
സ്ഥലത്തെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭര്‍ത്താവായ ജയന്ത മൈതി എന്നയാളുടെ നേതൃത്വത്തിലായിരുന്നു കുട്ടിക്കെതിരെയുള്ള ക്രൂരത അരങ്ങേറിയത്. സംഭവത്തിന് ശേഷം കുട്ടിയെ കാണാതായതായി പിതാവ് പൊലീസില്‍ പരാതി നല്‍കി. ജൂണ്‍ മൂന്നിനായിരുന്നു ജനക്കൂട്ടം മൊബൈലിന്റെ പേരില്‍ കൂട്ടിയുടെ നാലു കൈ വിരലുകള്‍ അറുത്തത്.
ബസ്സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അക്രണണം. എസ്.കെ റഫീക് എന്നയാളുടെ മകന്‍ എസ്.കെ ഇസ്മായിലിനാണ് ജനക്കൂട്ടത്തില്‍ നിന്നു ക്രൂരത ഏറ്റുവാങ്ങേണ്ടി വന്നത്. കാക്കാജിയ മൈതാന്‍ മൈതി ടൗണില്‍ നിന്നാണ് ഗൗരംഗ്പൂര്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ക്ലബ് അംഗങ്ങളായ അവിജിത്, ചിക്കു, സനു എന്നിവരും ജക്കൂട്ടവും ചേര്‍ന്ന് ഇസ്മയിലിനെ പിന്തുടര്‍ന്ന് ആക്രമിച്ചത്.
മര്‍ദ്ദനത്തിനു ശേഷം വിരലുകള്‍ അറുത്തു കൊണ്ടിരിക്കേ കുതറി ഓടിയ ബാലനെ പിന്തുടര്‍ന്ന് പിടിക്കുകയും വീണ്ടും ആക്രമണത്തിനിരയാക്കുയായിരുന്നു. സംഭവത്തിനു ശേഷമാണ് കുട്ടിയെ കാണാതായത്. മകനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.